യുഎസ് സ്റ്റേറ്റ് സെക്രട്ടറി പോംപെയോ ഞായറാഴ്ച ഇന്ത്യയിലെത്തും
Mail This Article
×
ചെന്നൈ∙ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ഇന്ത്യ സന്ദർശനത്തിന്. ഒക്‌ടോബർ 25 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ ഇന്ത്യ, ശ്രീലങ്ക, മാലദ്വീപ്, ഇന്തൊനീഷ്യ എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. ന്യൂഡൽഹിയിൽ എത്തുന്ന പോംപെയോയും യുഎസ് പ്രതിരോധ വകുപ്പ് സെക്രട്ടറി മാർക്ക് ടി.എസ്‌പെറും ഇന്ത്യൻ മന്ത്രിമാരോടൊപ്പം മൂന്നാമത് യുഎസ്–ഇന്ത്യ 2+2 മന്ത്രിതല ചർച്ച നയിക്കും.
നിലവിലുള്ള യുഎസ്–ഇന്ത്യ സമഗ്ര ആഗോള നയതന്ത്ര പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിലും ഇൻഡോ-പസഫിക് മേഖലയിലും ലോകമെമ്പാടും സുസ്‌ഥിരതയും സമൃദ്ധിയും അഭിവൃദ്ധിപ്പെടുത്താനായി യുഎസ്–ഇന്ത്യ സഹകരണം വിപുലീകരിക്കുന്നതിലുമാണ് യുഎസ് നേതൃത്വം ചർച്ചയിൽ ശ്രദ്ധയൂന്നുക.
English Summary: Pompeo, Esper to visit Delhi next week for India-US 2+2 dialogue
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.