ADVERTISEMENT

പട്ന ∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വികസനവാദങ്ങളിൽ പൂർണ തൃപ്തനല്ലെന്നു സഖ്യകക്ഷിനേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ജിതൻ റാം മാഞ്ചി. നിതീഷിന്റെ മന്ത്രിസഭയിൽ താൻ അംഗമാകില്ലെന്നും പഴയ സഹപ്രവർത്തകൻ കൂടിയായ മാഞ്ചി മനോരമ ന്യൂസിനോട് പറഞ്ഞു.

2014ൽ നിതീഷ് മുഖ്യമന്ത്രിപദം ഒഴിഞ്ഞപ്പോൾ പിൻഗാമിയാക്കിയത് മാഞ്ചിയെയായിരുന്നു. മഹാദലിത് വിഭാഗത്തിൽനിന്നുള്ള നേതാവാണ് മാഞ്ചി. പിന്നീട് അദ്ദേഹം നിതീഷിന്റെ നിഴലിൽനിന്ന് മാറി ഹിന്ദുസ്ഥാൻ അവാം മോർച്ച സെക്യുലർ എന്ന പേരിൽ സ്വന്തമായി പാർട്ടിയുണ്ടാക്കി. ആദ്യം ബിജെപിക്കും പിന്നീട് മഹാസഖ്യത്തിനുമൊപ്പം നിന്നു. ഇത്തവണ എൻഡിഎയുടെ ഭാഗമായി 7 സീറ്റിൽ മത്സരിക്കുന്നുണ്ട്.

തൊഴിലില്ലായ്മ വേതനം നൽകുന്നതടക്കം താൻ മുഖ്യമന്ത്രിയായിരിക്കെ ആസൂത്രണം ചെയ്ത കാര്യങ്ങൾ നടപ്പായില്ലെന്നു പറഞ്ഞ മാഞ്ചിക്ക് നിതീഷിന്റെ വികസന വാഗ്ദാനങ്ങളോട് തീരെ തൃപ്തിയില്ല. നിതീഷ് അല്ലാതെ മറ്റാരും എൻഡിഎയിൽനിന്ന് മുഖ്യമന്ത്രിയാകില്ല. എന്നാൽ നിതീഷിന്റെ മന്ത്രിസഭയിൽ താൻ അംഗമാകില്ലെന്നും ചിരാഗ് പാസ്വാന്റെ വിമത നീക്കത്തെ പിന്തുണയ്ക്കില്ലെന്നും ചിരാഗിനു ജനകീയ അടിത്തറയില്ലെന്നും മാഞ്ചി പറഞ്ഞു.

English Summary: Jitan Ram Manjhi against Nitish Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com