ADVERTISEMENT

കൊച്ചി ∙ കേരള കോൺഗ്രസ് പി.സി.തോമസ് വിഭാഗം യുഡിഎഫിലേക്ക്. ഉപാധികളില്ലാതെ വരണമെന്ന കോൺഗ്രസിന്റെ ആവശ്യം പി.സി.തോമസ് അംഗീകരിച്ചതായാണ് സൂചന. അടുത്ത ദിവസങ്ങളിൽ യുഡിഎഫ് നേതൃത്വവുമായി തോമസ് ചർച്ച നടത്തും. ജോസ് കെ.മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് (എം) മുന്നണി വിട്ട സാഹചര്യത്തിൽ പി.സി.തോമസിനെ ഒപ്പംകൂട്ടുന്നതു മധ്യ കേരളത്തിൽ ഗുണം ചെയ്യുമെന്നാണു യുഡിഎഫിന്റെ വിലയിരുത്തൽ.

കാര്യമായ ഉപാധികളില്ലാതെ വരാൻ പി.സി.തോമസും സമ്മതിച്ചതോടെയാണു മുന്നണിപ്രവേശത്തിനു വഴി തുറന്നത്. എൻഡിഎയിൽ അർഹമായ പ്രാതിനിധ്യം കിട്ടുന്നില്ലെന്ന തോമസിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന ഇതിന്റെ ഭാഗമാണെന്നു കരുതുന്നു. ഒന്നിച്ചിരുന്നുള്ള ചർച്ചയുണ്ടായില്ലെങ്കിലും കോൺഗ്രസിന്റെ പ്രധാന നേതാക്കളുമായെല്ലാം തോമസ് ഫോണിൽ സംസാരിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ നേരിട്ടെത്തി ചർച്ച നടത്തുമെന്നാണ് അറിയുന്നത്.

വാഗ്ദാനം ചെയ്ത ബോർഡ്, കോർപറേഷൻ സ്ഥാനങ്ങൾ ലഭിക്കാതെ വന്നതോടെയാണു തോമസ് എൻഡിഎയുമായി അകന്നത്. അന്നു മുതൽ യുഡിഎഫിൽ ചേരാൻ ശ്രമങ്ങൾ തുടരുകയുമാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ സഹകരിച്ചു പോകാനാണു ധാരണ. നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റാണു യുഡിഎഫിന്റെ വാഗ്ദാനമെന്നു വിവരമുണ്ട്.

English Summary: Jolt to NDA as P C Thomas' Kerala Congress to quit alliance, likely to join UDF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com