ADVERTISEMENT

മുംബൈ∙ ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മകൻ ആദിത്യ താക്കറെയ്ക്ക് പിന്തുണയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ‘ആത്മഹത്യ ചെയ്തയാൾ ബിഹാറുകാരനാണ്. അദ്ദേഹം കാരണം എല്ലാവരും മഹരാഷ്ട്രക്കാരെ അപകീർത്തിപ്പെടുത്തി. എന്റെ മകൻ ആദിത്യക്കെതിരെയും ആരോപണങ്ങൾ ഉന്നയിച്ചു. പറഞ്ഞവർ സ്വയം സൂക്ഷിക്കുക. ഞങ്ങളുടെ കൈകൾ ശുദ്ധമാണ്.’ – ഉദ്ധവ് താക്കറെ പറഞ്ഞു. ശിവസേനയുടെ വാർഷിക ദസറ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട മുംബൈ പൊലീസിന്റെ അന്വേഷണത്തിനെതിരെ ഉയർന്ന ആരോപണങ്ങളിൽ ആദ്യമായാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവർത്തി, ഉദ്ധവിന്റെ മകനും മന്ത്രിയുമായി ആദിത്യ താക്കറെ തുടങ്ങിയവരുടെ പേരുകൾ അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഉയർന്നിരുന്നു. ലഹരിക്കേസിൽ റിയയെ എൻസിബി അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

പേരെടുത്ത് പരാമർശിക്കാതെ നടി കങ്കണ റനൗട്ടിനെതിരെയും ഉദ്ധവ് വിമർശനം ഉന്നയിച്ചു. ‘നീതിക്കായി നിലവിളിക്കുന്നവർ’ മുംബൈ പൊലീസിനെ ഉപയോഗശൂന്യരെന്ന് വിളിച്ചു. മുംബൈ പാക്ക് അധിനിവേശ കശ്മീരാണെന്ന് പറയുന്നവർ ഓർക്കണം, എല്ലാ നാട്ടിലും ലഹരിക്ക് അടിമകളായവരുണ്ട്. അവർ തെറ്റായ ചിത്രം നൽകുകയാണ്.’ – ഉദ്ധവ് പറഞ്ഞു.

ആദിത്യ താക്കറെ പിതാവ് ഉദ്ധവ് താക്കറെയ്ക്കൊപ്പം (ഫയൽ ചിത്രം)
ആദിത്യ താക്കറെയും ഉദ്ധവ് താക്കറെയും (ഫയൽ ചിത്രം)

‘ഞങ്ങളുടെ വീടുകളിൽ കഞ്ചാവല്ല, തുളസിയാണ് വളർത്തുന്നതെന്ന് അവർക്കറിയില്ല. കഞ്ചാവ് പാടങ്ങൾ നിങ്ങളുടെ സംസ്ഥാനത്താണ്, നമ്മുടെ മഹാരാഷ്ട്രയിലല്ലെന്ന് നിങ്ങൾക്കറിയാം.’ – ഹിമാചൽ പ്രദേശ് സ്വദേശിനിനായ കങ്കണയെ ഉന്നമിട്ട് ഉദ്ധവ് പറഞ്ഞു. മുംബൈയെ പിഒകെയോട് ഉപമിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നാണക്കേടാണെന്ന് മനസ്സിലാക്കണമെന്നും പിഒകെ ഇന്ത്യയിലാണെന്നാണ് അവരുടെ അവകാശവാദമെന്നും ഉദ്ധവ് പറഞ്ഞു.

English Summary: "We're Clean": Uddhav Thackeray Defends Son Aaditya In Sushant Singh Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com