ADVERTISEMENT

ലക്നൗ ∙ രാജ്യത്തെ ഞെട്ടിച്ച ഹത്രസ് ബലാത്സംഗ– കൊലപാതകക്കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘത്തിലെ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ ജീവനൊടുക്കിയ നിലയിൽ. ഉന്നാവ് പൊലീസ് ട്രെയിനിങ് സെന്റർ ഡിഐജി ചന്ദ്ര പ്രകാശിന്റെ ഭാര്യ പുഷ്പ ദേവിയെ (36) ആണു വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞമാസം 19കാരിയായ ദലിത് പെൺകുട്ടി ക്രൂരമായ ബലാത്സംഗത്തെ തുടർന്നു യുപിയിലെ ഹത്രസിൽ മരിച്ച സംഭവം അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ (എസ്ഐടി) മൂന്നംഗങ്ങളിൽ ഒരാളാണു ചന്ദ്ര പ്രകാശ്. 2005 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. ലക്നൗവിലെ സുശാന്ത് ഗോൾഫ് സിറ്റിയിലെ വസതിയിലാണു പുഷ്പയെ ജീവനൊടുക്കിയ നിലയിൽ കണ്ടതെന്നു ജോയിന്റ് കമ്മിഷണർ നവീൻ അറോറ പറഞ്ഞു. ആത്മഹത്യാകുറിപ്പ് കണ്ടെടുത്തിട്ടില്ല.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

English Summary: Wife of UP police officer part of SIT set up to probe Hathras case dies by suicide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com