ADVERTISEMENT

ഡൽഹി∙ കൽക്കരി കുംഭകോണക്കേസിൽ മുൻ കേന്ദ്രമന്ത്രി ദിലീപ് റേയ്ക്ക് മൂന്നുവർഷത്തെ തടവ്. 1999ൽ ജാർഖണ്ഡിൽ കൽക്കരി ബ്ലോക്ക് അനുവദിച്ചതിൽ ക്രമക്കേട് നടത്തിയെന്ന കേസിലാണ് പ്രത്യേക സിബിഐ കോടതി ശിക്ഷ വിധിച്ചത്.

എ.ബി. വാജ്പേയി മന്ത്രിസഭയിൽ കൽക്കരി വകുപ്പ് സഹമന്ത്രിയായിരുന്നു റേ. കേസിൽ ഈ മാസം ആദ്യം റേ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിരുന്നു. ബിജു ജനതാദൾ പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു.

ജീവപര്യന്തം തടവാണ് സിബിഐ ആവശ്യപ്പെട്ടത്. സിബിഐക്കായി പബ്ലിക് പ്രോസിക്യൂട്ടർമാരായ വി.കെ. ശർമയും എ.പി. സിങ്ങും ഹാജരായി.

English Summary: Ex Union Minister Dilip Ray Sentenced To 3 Years' Jail In Coal Scam Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com