ADVERTISEMENT

ന്യൂഡൽഹി∙ മുതിർന്ന അഭിഭാഷകനും ഇന്ത്യയുടെ സോളിസിറ്റർ ജനറലുമായിരുന്ന ഹരീഷ് സാൽവെ വീണ്ടും വിവാഹിതനാകുന്നു. 65കാരനായ സാൽവെ ഈ വർഷം ജൂണിലാണ് ഭാര്യ മീനാക്ഷി സാൽവെയുമായുള്ള ബന്ധം പിരിഞ്ഞത്. 38 വർഷങ്ങൾക്കു മുൻപായിരുന്നു ഇരുവരുടെയും വിവാഹം. സുപ്രീം കോടതിയിലെ തിരക്കേറിയ അഭിഭാഷകവൃത്തിക്കൊപ്പം ബ്രിട്ടനിലെ ക്വീൻസ് കൗൺസൽ കൂടിയാണ് അദ്ദേഹം.

ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കലാകാരിയായ കരോലിൻ ബ്രോസ്സാർഡ് ആണ് സാൽവെയുടെ വധു. ഒക്ടോബർ 28നാണ് വിവാഹം. നിലവിൽ വടക്കൻ ലണ്ടനിൽ കഴിയുന്ന സാൽവെ ഒരു വർഷം മുൻപ് ഒരു കലാപരിപാടിക്കിടയിൽവച്ചാണ് ബ്രോസ്സാർഡിനെ പരിചയപ്പെടുന്നതെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു. ബ്രോസ്സാർഡിന് 18കാരിയായ മകളുണ്ട്. സാൽവെയ്ക്ക് രണ്ടു പെൺമക്കളാണ് – സാക്ഷിയും സാനിയയും.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് 15 പേർ മാത്രമേ പള്ളിയിൽ നടക്കുന്ന വിവാഹത്തിലും തുടർന്നുള്ള സൽക്കാരത്തിലും പങ്കെടുക്കൂയെന്ന് സാൽവെ നേരത്തേതന്നെ അറിയിച്ചിരുന്നു. കുൽഭൂഷൻ ജാദവ് കേസിൽ ഇന്ത്യയ്ക്കായി രാജ്യാന്തര നീതിന്യായ കോടതിയിൽ സാൽവെയാണ് ഹാജരായിരുന്നത്.

English Summary: New beginning for 65-year-old Harish Salve as he readies for second marriage with London-based artist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com