ADVERTISEMENT

മുംബൈ∙ അപകീർത്തികരമായ പരാമർശം നടത്തിയ നടി ലുവീന ലോധിന് എതിരെ സംവിധായകൻ മഹേഷ് ഭട്ട്, സഹോദരനും നിർമാതാവുമായ മുകേഷ് ഭട്ട് എന്നിവർ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം. ഹർജി പരിഗണിച്ച ജസ്റ്റിസ് എ.കെ. മേനോൻ നടിയോട് മറുപടി നൽകാൻ ആവശ്യപ്പെട്ടു. വാദം കേൾക്കൽ മൂന്നാഴ്ചകൾക്കു ശേഷം തുടരും. ഹർജിക്കാർക്ക് എതിരെ ലോധ് ഇനി പരാമർശങ്ങളൊന്നും നടത്തില്ലെന്ന് ലോധിന്റെ അഭിഭാഷകർ ഇന്നലെ കോടതിയെ അറിയിച്ചു.

ഭർത്താവും മഹേഷ് ഭട്ടിന്റെ അനന്തരവനുമായ സുമിത് സബർവാളിന് ലഹരി വ്യാപാരവും മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്നും ഇതെല്ലാം നിയന്ത്രിക്കുന്നത് മഹേഷ് ഭട്ട് ആണെന്നും കഴിഞ്ഞയാഴ്ച സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ലോധ് ആരോപിച്ചിരുന്നു. എന്നാൽ സുമിത് തങ്ങളുടെ സഹോദരീ ഭർത്താവിന്റെ സഹോദരൻ ആണെന്നും നേരിട്ടുള്ള ബന്ധുത്വമില്ലെന്നും ഭട്ട് സഹോദരൻമാർ സമർപ്പിച്ച ഹർജിയിൽ പറയുന്നു. വ്യാജ പ്രസ്താവനകൾ അടങ്ങിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

English Summary: Mahesh Bhatt files Rs 1 crore-civil suit against Luviena Lodh over drug allegations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com