ADVERTISEMENT

ന്യൂഡൽഹി ∙ സെപ്റ്റംബര്‍ 30-ന്‌ പ്രഖ്യാപിച്ച അൺലോക്–5ന്റെ ഇളവുകൾ ഒരു മാസത്തേക്കു കൂടി നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സിനിമ തിയറ്റർ, കായിക പരിശീലനത്തിനുള്ള നീന്തൽക്കുളങ്ങൾ എന്നിവ നിയന്ത്രണങ്ങളോടെ നവംബർ 30 വരെ തുടർന്നും പ്രവർത്തിക്കാമെന്നു മന്ത്രാലയം ഉത്തരവിറക്കി. രാജ്യത്തു കോവിഡ് കുറയുകയാണെന്നു സർക്കാർ അവകാശപ്പെടുമ്പോഴും കൂടുതൽ ഇളവുകൾക്കു പക്ഷേ തയാറായിട്ടില്ല.

സെപ്റ്റംബറിൽ സിനിമ തിയറ്ററുകൾ 50 ശതമാനം സീറ്റുകളിൽ ആളുകളെ പ്രവേശിപ്പിച്ചു തുറക്കാനും, അടച്ചിട്ട സ്ഥലങ്ങളിൽ പകുതി സീറ്റെണ്ണത്തിൽ ഒത്തുകൂടാനും (പരമാവധി 200 പേർ), നിശ്ചിത രാജ്യാന്തര വിമാനയാത്രകൾക്കും ഉൾപ്പെടെയാണു കേന്ദ്രം അനുമതി നൽകിയത്. പ്രധാനപ്പെട്ട എല്ലാ മേഖലകളും പ്രോട്ടോക്കോൾ പാലിച്ചു പ്രവർത്തിക്കുന്നുണ്ടെന്നും കണ്ടെയ്ൻമെന്റ് സോണുകളിൽ മാത്രമാണു ലോക്ഡൗൺ തുടരുന്നതെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

English Summary: MHA extends guidelines for re-opening, most remain unchanged

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com