‘ഗോ കൊറോണ’ മന്ത്രം ഫലിച്ചില്ല; കോവിഡ് ബാധിച്ച് കേന്ദ്രമന്ത്രി അഠാവ്‌ലെ ആശുപത്രിയിൽ
Mail This Article
×
മുംബൈ∙ ‘ഗോ കൊറോണ, കൊറോണ ഗോ’ മന്ത്രം മുഴക്കിയ കേന്ദ്രമന്ത്രി റാംദാസ് അഠാവ്‌ലെയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ(എ) യുടെ നേതാവായ അഠാവ്‌ലെയെ സൗത്ത് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫെബ്രുവരിയിലാണ് അഠാവ്‌ലെയും സംഘവും ‘ഗോ കോറോണ, കൊറോണ ഗോ’ എന്ന് ചൊല്ലി പ്രാർഥന സംഘടിപ്പിച്ചത്. മുംബൈ ഇന്ത്യാ ഗേറ്റിന് മുൻപിലായിരുന്നു പരിപാടി.
പിന്നീട് ഈ വിഡിയോ വൈറലായി. വിദേശരാജ്യങ്ങൾ പോലും തന്റെ മന്ത്രം ഏറ്റെടുത്തെന്ന് പിന്നീട് റാംദാസ് അഠാവ്‌ലെ പറഞ്ഞിരുന്നു. രാജ്യസഭാ എംപിയായ അഠാവ്‌ലെ സമൂഹ്യ നീതി വകുപ്പ് മന്ത്രിയാണ്. സിനിമ നടി പായൽ ഘോഷ് കഴിഞ്ഞ ദിവസമാണ് അഠാവ്‌ലെയുടെ പാർട്ടിൽ ചേർന്നത്.
Content highlights: Union minister Ramdas Athawale Tests COVID Positive
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.