സാമ്പത്തിക സംവരണം: ബിജെപിയെ പിന്തുണച്ച്, ലീഗിനെതിരെ സിറോ മലബാർ സഭ
Mail This Article
×
കൊച്ചി∙ സാമ്പത്തിക സംവരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗിനെതിരെ സിറോ മലബാർ സഭ. സാമ്പത്തിക സംവരണത്തില്‍ അസ്വസ്ഥതയെന്തിനെന്ന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. ലീഗിന്‍റെ വര്‍ഗീയ മുഖം പുറത്തു വരുന്നുവെന്നും അദ്ദേഹം ലേഖനത്തിൽ ചൂണ്ടിക്കാട്ടി.
നിലപാട് പ്രഖ്യാപിക്കാനാകാത്ത വിധം ദുര്‍ബലമായോ യുഡിഎഫ് എന്നും അദ്ദേഹം ചോദിച്ചു. സാമ്പത്തിക സംവരണത്തില്‍ ബിജെപിയെ അദ്ദേഹം പുകഴ്ത്തി. ബിജെപി സ്വീകരിച്ചത് ശക്തമായ നിലപാടാണ്. കോണ്‍ഗ്രസിന്റെ ദേശീയ നിലപാട് അവർക്ക് സംസ്ഥാനത്ത് അനുകൂലിക്കാനാകുന്നില്ലെന്ന വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു.
Content highlights: EWS: Syro Malabar Church against Muslim League
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.