ADVERTISEMENT

പട്ന ∙ ക്രിക്കറ്റിൽനിന്നും സിനിമയിൽനിന്നും രാഷ്ട്രീയത്തിലേക്കു വരാനാകില്ലേയെന്നു ബിഹാർ മുഖ്യമന്ത്രി നിതിഷ് കുമാറിനോട് ചോദിച്ച് മുഖ്യ എതിരാളിയും ആർജെഡി നേതാവുമായ തേജസ്വി യാദവ്. തേജസ്വിക്കു രാഷ്ട്രീയത്തിൽ അനുഭവങ്ങളില്ലെന്നും അദ്ദേഹമൊരു ക്രിക്കറ്ററാണെന്നും നിതീഷ് കഴിഞ്ഞദിവസം വിമർശിച്ചിരുന്നു. ബിഹാറിനെ കൂടുതൽ കാലം കൊണ്ടുനടക്കാൻ നിതീഷിനു സാധിക്കില്ലെന്നും വിടവാങ്ങൽ ഉറപ്പായെന്നും തേജസ്വി തിരിച്ചടിച്ചു.

‘ഇത്രയും മുതിർന്ന രാഷ്ട്രീയക്കാരനായ നിതീഷിന് എന്താണു പറ്റിയത്? ക്രിക്കറ്റിൽനിന്നും സിനിമയിൽനിന്നും ആരും രാഷ്ട്രീയത്തിലേക്കു വരരുത് എന്നാണോ? എങ്ങനെയാണ് ഇങ്ങനെ അദ്ദേഹത്തിനു സംസാരിക്കാനാകുന്നത്? ഡോക്ടർമാരും എൻജിനീയർമാരും രാഷ്ട്രീയക്കാർ ആകരുതെന്നും അദ്ദേഹം അർഥമാക്കുന്നുണ്ടോ? സ്പോർട്സ്മാൻ സ്പിരിറ്റ്, നേതൃഗുണം, സംഘശക്തി.. എല്ലാം ക്രിക്കറ്റിൽനിന്നാണ് ഞാൻ പഠിച്ചത്.’– തേജസ്വി പറഞ്ഞു. സംസ്ഥാന തലത്തിൽ ക്രിക്കറ്റ് കളിച്ചിരുന്ന തേജസ്വി, രാഷ്ട്രീയത്തിൽ സജീവമാകും മുൻപ് ഡൽഹി ഐപിഎൽ ടീമിൽ അംഗമായിരുന്നു.

‘നിതീഷിനു ബിഹാറിനെ നയിക്കാനാവില്ല. വിദ്യാഭ്യാസം, ആരോഗ്യം, നീതിന്യായം തുടങ്ങിയ മേഖലകളിൽ നിരവധി ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുകയാണ്. ബിഹാറിൽ ഒരു ലക്ഷം പേർക്കു 77 പൊലീസുകാർ മാത്രമേയുള്ളൂ. മണിപ്പുരിൽപോലും ഇതിനേക്കാൾ വലിയ അനുപാതമാണ്. ഞങ്ങൾക്ക് അവസരം തരണമെന്ന് ജനങ്ങളോട് അഭ്യർഥിക്കുകയാണ്. 15 വർഷം കൊണ്ടു നിതീഷിനു സാധിക്കാത്തതു ഞങ്ങൾ നടത്തിത്തരാം. അദ്ദേഹത്തിന്റെ രാഷ്ട്രീയ വിടവാങ്ങൽ ഉറപ്പായി, മഹാസഖ്യത്തിന്റെ സർക്കാർ വരികയാണ്’– തേജസ്വി പറഞ്ഞു. നവംബർ ഏഴിനാണു സംസ്ഥാനത്ത് അവസാനഘട്ട വോട്ടെടുപ്പ്. 10ന് ഫലം വരും.

English Summary: "Can't I Come Into Politics From Cricket?" Tejashwi Yadav vs Nitish Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com