സവർണ സംവരണം സംഘപരിവാർ അജണ്ട; മുഖ്യമന്ത്രിയോട് മലയാളത്തിൽ ആസാദ്
Mail This Article
×
തിരുവനന്തപുരം∙ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള കേരള സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച് ഭീം ആർമി പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദ്. മലയാളത്തിൽ ട്വീറ്റ് ചെയ്താണ് കേരള സർക്കാരിനോട് അദ്ദേഹം പ്രതിഷേധം അറിയിച്ചത്. ‘സവർണ സംവരണം ഒരു സംഘപരിവാർ അജണ്ടയാണ്.
അത് ഈ സംസ്ഥാനത്തെ പിന്നാക്ക ജനതയുടെ ജീവിതം കൂടുതൽ ദുഷ്‌കരമാക്കും. കേരള സർക്കാർ നടപ്പിലാക്കിയ സാമ്പത്തിക സംവരണം പിൻവലിക്കുക.’ ആസാദ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫിസിനെ ടാഗ് ചെയ്താണ് ആസാദിന്റെ ട്വീറ്റ്. ഇതിനിടെ സംവരണേതര വിഭാഗങ്ങൾക്കുള്ള സാമ്പത്തിക സംവരണം ഒക്ടോബർ 23ന് പ്രാബല്യത്തിലായി.
Content highlights: Chandra Shekhar Azad on EWS Kerala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.