കന്നഡ സിനിമാ ലഹരിമരുന്ന് റാക്കറ്റ്: രാഗിണിയുടെയും സഞ്ജനയുടെയും ജാമ്യാപേക്ഷ തള്ളി
Mail This Article
ബെംഗളൂരു∙ കന്നഡ ലഹരി മരുന്ന് റാക്കറ്റ് കേസിൽ റിമാൻഡിലുള്ള നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി എന്നിവരുൾപ്പെടെ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി തള്ളി. ജാമ്യം അനുവദിക്കരുതെന്ന് എൻഡിപിസി കോടതിയിൽ അറിയിച്ചിരുന്നു. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് രാഗിണിയെ സെപ്റ്റംബർ 4നും സഞ്ജനയെ അതേ മാസം 6നുമാണ് സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
കേസിലെ ഒന്നാം പ്രതിയും സംവിധായകനുമായ ശിവപ്രകാശ്, അഭിസ്വാമി, പ്രശാന്ത് രാജു എന്നിവർ നൽകിയ മൂൻകൂർ ജാമ്യാപേക്ഷയും കോടതി തള്ളി. കേസിൽ 14 പേർ ഇതിനകം അറസ്റ്റിലായി. പ്രധാന കണ്ണി ആദിത്യ ആൽവയെ തേടി, സഹോദരീ ഭർത്താവും ബോളിവുഡ് നടനുമായ വിവേക് ഒബ്റോയിയുടെ മുംബൈ വസതിയിൽ റെയ്ഡ് നടത്തിയിരുന്നു.
ലഹരിമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട പണമിടപാടു കേസിലാണ് ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കേസിൽ അറസ്റ്റിലായ കൊച്ചി സ്വദേശി അനൂപ് മുഹമ്മദുമായി ബിനീഷ് കോടിയേരി 3.5 കോടിയിലധികം രൂപയുടെ ഹവാല ഹവാല പണമിടപാട് നടത്തിയതിന്റെ തെളിവുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറിയിച്ചു.
English Summary: Kannada cinema drugs case | HC declines to grant bail to actors Ragini, Sanjana and others