ADVERTISEMENT

പനജി ∙ സർക്കാർ സ്ഥലത്ത് അതിക്രമിച്ചു കടക്കുകയും അശ്ലീല വിഡിയോ ചിത്രീകരിച്ചെന്നും ആരോപിച്ചു നടി പൂനം പാണ്ഡെയെ ഗോവ പൊലീസ് കസ്റ്റഡിയിലെടുത്തു. സർക്കാർ അനുമതി ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് സൗത്ത് ഗോവ ജില്ലയിലെ കനകോണ നഗരവാസികളുടെ പരാതിയെ തുടർന്നു രണ്ട് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു.

നോർത്ത് ഗോവയിലെ സിൻക്വെരിമിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചിരുന്ന നടിയെ കലൻഗുട്ടെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് കനകോണ പൊലീസിനു കൈമാറുകയുമായിരുന്നു. ചോദ്യം ചെയ്യലിനായി നടിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് സൂപ്രണ്ട് (സൗത്ത്) പങ്കജ് കുമാർ സിങ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

കനകോണയിലെ ചാപോളി ഡാമിൽ ‘അശ്ലീല’ ചിത്രീകരണം നടത്തിയതിനു നടിക്കെതിരെ ബുധനാഴ്ച കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഡാം കൈകാര്യം ചെയ്യുന്ന സംസ്ഥാന ജലവിഭവ വകുപ്പിന്റെ പരാതിയെ തുടർന്നായിരുന്നു കേസെടുത്തത്. ചിത്രീകരണത്തിനായി നടിക്കും സഹപ്രവർത്തകർക്കും സംരക്ഷണം നൽകിയെന്ന് ആരോപിച്ച് പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

ഇൻസ്പെക്ടർ തുക്കാറാം ചവാനെയും ഒരു കോൺസ്റ്റബിളിനെയും സസ്‌പെൻഡ് ചെയ്തു. രണ്ട് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തത് എന്തിനാണെന്ന ചോദ്യത്തിന് അന്വേഷണത്തിനുശേഷമേ വിവരങ്ങൾ വെളിപ്പെടുത്താനാകൂവെന്നു പൊലീസ് സൂപ്രണ്ട‌് പറഞ്ഞു. അജ്ഞാത വ്യക്തികൾ സ്വത്ത് അതിക്രമിച്ചു കടന്നതായും അശ്ലീല വിഡിയോ ചിത്രീകരിച്ചു പ്രചരിപ്പിച്ചതായുമാണു ജലവിഭവ വകുപ്പിന്റെ പരാതിയിൽ പറയുന്നത്.

English Summary: Actor Poonam Pandey Detained In Goa Over "Obscene" Shoot, 2 Cops Suspended

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com