അതിശീതത്തെ നേരിടാൻ സൈന്യം സജ്ജം: പുതിയ വസ്ത്രങ്ങൾ എത്തി
Mail This Article
ന്യൂഡൽഹി∙ കിഴക്കൻ ലഡാക്കിലെ അതിതീവ്ര ശൈത്യത്തെ നേരിടാൻ ഇന്ത്യൻ സൈന്യത്തിന് യുഎസിൽനിന്ന് ഇറക്കുമതി ചെയ്ത വസ്ത്രങ്ങൾ. ചൈനയുമായുള്ള അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തതിനാൽ ഇന്ത്യ മേഖലയിൽ അതീവജാഗ്രതയാണു പുലർത്തുന്നത്.
വെളുത്ത നിറത്തിലുള്ള പുതിയ ശീതകാലവസ്ത്രം ധരിച്ച് സിഗ് സോർ റൈഫിളുമായി നിൽക്കുന്ന സൈനികന്റെ കഴിഞ്ഞ ദിവസം പ്രതിരോധ വൃത്തങ്ങൾ പുറത്തുവിട്ടിരുന്നു. യുഎസിൽനിന്നുള്ള ആദ്യ ബാച്ച് വസ്ത്രങ്ങൾ ചൊവ്വാഴ്ചയാണ് ഇന്ത്യയിലെത്തിയത്.
സിയാച്ചിനും കിഴക്കൻ ലഡാക്കും ഉൾപ്പെടെ ലഡാക്ക് മേഖലയിൽ സേവനം ചെയ്യുന്ന എല്ലാ സൈനികർക്കും അതിശൈത്യത്തെ നേരിടാനുള്ള വസ്ത്രങ്ങൾ സൈന്യം നൽകുന്നുണ്ട്. നിലവിൽ 60,000 സെറ്റ് വസ്ത്രങ്ങൾ സൈന്യത്തിനുണ്ടെന്ന് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. 30,000 എണ്ണം കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. അതോടെ 90,000 സെറ്റ് വസ്ത്രങ്ങൾ ആകും.
English Summary: Indian Army's Imported Extreme Cold Weather Clothing Seen In Action