വെള്ളം കുടിക്കാന്‍ സ്ട്രോ ആവശ്യപ്പെട്ട് സ്റ്റാന്‍ സ്വാമി; സമയം വേണമെന്ന് എന്‍ഐഎ
Mail This Article
മുംബൈ∙ പാര്‍ക്കിന്‍സണ്‍സ് രോഗബാധിതാണെന്നും വെള്ളം കുടിക്കാന്‍ സ്‌ട്രോയും സിപ്പര്‍ കപ്പും അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഭീമ കൊറോഗാവ് കലാപക്കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത സ്റ്റാന്‍ സ്വാമി (83) മുംബൈയിലെ പ്രത്യേക കോടതിയില്‍. എന്നാല്‍ ഇതേക്കുറിച്ചു പ്രതികരിക്കാന്‍ 20 ദിവസം വേണമെന്ന് എന്‍ഐഎ വ്യക്തമാക്കി.
പാര്‍ക്കിന്‍സണ്‍സ് ബാധിതനായതിനാല്‍ ഗ്ലാസ് കൈയില്‍ ശരിയായി പിടിക്കാന്‍ കഴിയില്ലെന്ന് ഒരു മാസത്തോളമായി തലോജ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സ്വാമി പറഞ്ഞു. ഇപ്പോള്‍ ജയില്‍ ആശുപത്രിയിലാണ് ഇദ്ദേഹം.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഒക്‌ടോബര്‍ എട്ടിനാണ് സ്റ്റാന്‍ സ്വാമിയെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്. ജയിലിനു പുറത്തുനിന്നുള്ള സാധനങ്ങള്‍ ഉപയോഗിക്കാന്‍ കോടതിയുടെ അനുമതി വേണം. ഹര്‍ജി നവംബര്‍ 26ലേക്കു മാറ്റി.
കഴിഞ്ഞ മാസം സ്വാമിയുടെ ജാമ്യാപേക്ഷ എന്‍ഐഎ കോടതി തള്ളിയിരുന്നു. യുഎപിഎ ചുമത്തിയിട്ടുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും എന്‍ഐഎ അറിയിച്ചു. സ്വാമിയുടെ അറസ്റ്റിനെതിരെ വ്യാപകമായ പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ന്നിരുന്നത്.
English Summary: Arrested Activist, 83, Requests Straw Citing Parkinson's. NIA Wants Time