ബിഹാറിൽ ഇനി തേജസ്വി എന്ന് എക്സിറ്റ് പോൾ: എൻഡിഎയ്ക്ക് തിരിച്ചടി
Mail This Article
ന്യൂഡൽഹി∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പും അവസാനിച്ചതോടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. സി വോട്ടർ സർവേയിൽ തേജസ്വി യാദവിന്റെ ആർജെഡിയും കോൺഗ്രസും നേതൃത്വം നൽകുന്ന മഹാസഖ്യത്തിനാണ് മുൻതൂക്കം. മഹാസഖ്യം– 120, എൻഡിഎ– 116, എൽജെപി– 1, മറ്റുള്ളവർ–6.
∙ റിപബ്ലിക്– ജൻകി ബാത് സർവേ: മഹാസഖ്യം– 118–138, എൻഡിഎ 91–117, സിപിഐ (എംഎൽ) – 12–14
എബിപി സർവേയിൽ മഹാസഖ്യം 108 മുതൽ 131 വരെ സീറ്റുകൾ നേടുമെന്നാണ് പറയുന്നത്. എൻഡിഎയ്ക്ക് 104 മുതൽ 128 സീറ്റുകൾ, എൽജെപി 1 മുതൽ 3 സീറ്റുകളും മറ്റുള്ളവർ 4 മുതൽ 8 സീറ്റുകളും നേടിയേക്കുമെന്നാണ് സർവേയിൽ പറയുന്നത്. സിപിഐ(എംഎൽ) ഉൾപ്പെടെ ഇടതുപാർട്ടികൾ നേട്ടമുണ്ടാക്കുമെന്നും എക്സിറ്റ് പോൾ പ്രവചനം.
മധ്യപ്രദേശിൽ ബിജെപിക്ക് നേരിയ ആശ്വാസം നൽകുന്നതാണ് എകിസിറ്റ് പോൾ പ്രവചനം. മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന് തുടരാൻ സാധിക്കുമെന്നാണ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. 28 സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് 16–18 സീറ്റുകൾ ലഭിക്കുമെന്നാണ് ആക്സിസ് മൈ ഇന്ത്യ സർവേയിൽ പറയുന്നത്.
English Summary: Bihar Exit Polls