ADVERTISEMENT

മുംബൈ∙ ബോളിവുഡിലെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്ന നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) നടന്‍ അര്‍ജുന്‍ രാംപാലിന്റെ മുംബൈയിലെ വീട്ടില്‍ തിരച്ചില്‍ നടത്തി.

അര്‍ജുന്റെ കാമുകിയായ ഗബ്രിയേലയുടെ സഹോദരന്‍ അഗിസിലാവോസിനെ എന്‍സിബി വീണ്ടും കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. കേസില്‍ നേരത്തേ അഗിസിലാവോസിന് ജാമ്യം ലഭിച്ചിരുന്നു. ഇയാള്‍ക്ക് നിരവധി രാജ്യാന്തര ലഹരിക്കടത്തുകാരുമായി ബന്ധമുണ്ടെന്നാണ് എന്‍സിബി സംശയിക്കുന്നത്. 

സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നുകേസില്‍ ബോളിവുഡ് നിര്‍മാതാവ് ഫിറോസ് നദിയാവാലയുടെ ഭാര്യ ഷബാനയെ എന്‍സിബി ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഫ്‌ലാറ്റില്‍ നിന്ന് 10 ഗ്രാം കഞ്ചാവ് കണ്ടെടുത്തതായി അന്വേഷണസംഘം അറിയിച്ചു.

ഫിറോസ് നദിയാവാല ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നില്ല. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ലഹരിക്കേസില്‍ ഈ മാസം ആറിന് അറസ്റ്റിലായ അബ്ദുല്‍ ഖാദിര്‍ ഷെയ്ഖാണ് നദിയാവാലയുടെ വസതിയില്‍ ലഹരിമരുന്ന് എത്തിച്ചതെന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫിറോസ് നദിയാവാലയോടു ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും എത്തിയില്ലെന്ന് എന്‍സിബി വ്യക്തമാക്കി.

English Summary: Actor Arjun Rampal's Mumbai Home Being Searched By Anti-Drugs Agency NCB

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com