ADVERTISEMENT

ഭോപാൽ∙ മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയുടെ ‘സഹായം’ ബിജെപിക്ക് വെറുതെയായില്ല. 28 മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ 21 സീറ്റുകളിലും വ്യക്തമായ മുന്നേറ്റത്തോടെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അധികാരമുറപ്പിച്ചു. ആറിടത്ത് കോൺഗ്രസും ഒരു മണ്ഡലത്തിലും ബിഎസ്പിയും ലീഡ് ചെയ്യുന്നു. ബദ്നവാർ, സാൻവെർ, സുവാസ്ര, ബമോരി, അശോക് നഗർ, മൻഗൗലി, മൽഹാര, അനുപ്പുർ, ബയോറ തുടങ്ങിയ മണ്ഡലങ്ങളിലാണ് ബിജെപി മുന്നിൽ നിൽക്കുന്നത്. ഹാട്പിപ്‌ലിയ അഗർ എന്നിവിടങ്ങളിൽ കോൺഗ്രസാണ് മുന്നിൽ.

മാര്‍ച്ചില്‍ ജ്യോതിരാദിത്യ സിന്ധ്യ പക്ഷക്കാരായ 25 അംഗങ്ങള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് മധ്യപ്രദേശില്‍ ഇത്രയധികം സീറ്റുകളില്‍ ഒരുമിച്ച് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. 3 സീറ്റുകളിലെ ഒഴിവ് എംഎൽഎമാരുടെ മരണത്തെത്തുടർന്നാണ്. 230 അംഗങ്ങളുടെ നിയമസഭയിൽ നിലവിൽ 107 അംഗങ്ങളുള്ള ബിജെപിക്ക് ഭരണംനിലനിര്‍ത്താന്‍ ഒൻപത് സീറ്റുകളില്‍ വിജയം അനിവാര്യമായിരുന്നു.

വീണ്ടും അധികാരത്തിലെത്താന്‍ കോണ്‍ഗ്രസിന് 28 സീറ്റും നേടണമായിരുന്നു. പുറത്തുവരുന്ന ഫലസൂചനകൾ അനുസരിച്ച് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് വെല്ലുവിളിയുയർത്താൻ കോൺഗ്രസിന് ആകില്ല. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇപ്പോൾ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 28 സീറ്റുകളിൽ 27ലും വിജയം കോൺഗ്രസിനൊപ്പമായിരുന്നു.

English Summary : Madhya Pradesh bypoll results to out today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com