അപവാദ പ്രചാരണം: ശാന്തിവിള ദിനേശിന് എതിരെ ഭാഗ്യലക്ഷ്മി, മുഖ്യമന്ത്രിക്ക് പരാതി
Mail This Article
×
തിരുവനന്തപുരം ∙ സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. അപവാദ പരാമർശമുള്ള വിഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തെന്നാണു പരാതി. വിഡിയോയുടെ ഭാഗങ്ങളും ഭാഗ്യലക്ഷ്മി പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്.
പരാതിയിൽ സൈബർ ക്രൈം പൊലീസ് കേസെടുക്കും. സൈബർ അധിക്ഷേപവുമായി ബന്ധപ്പെട്ട് ശാന്തിവിള ദിനേശിനെതിരെ മുൻപും ഭാഗ്യലക്ഷ്മി പൊലീസിൽ പരാതി നൽകിയിരുന്നു.
English Summary: Bhagyalakshmi files plaint against Santhivila Dinesh
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.