ADVERTISEMENT

പട്ന∙ വോട്ടെണ്ണലില്‍ ക്രമക്കേട് ആരോപിച്ച് കോടതിയെ സമീപിക്കുന്നതടക്കം പരിഗണനയിലിരിക്കെ അധികാരം പിടിക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ ആര്‍ജെഡി നടത്തുന്നുവെന്ന് റിപ്പോര്‍ട്ടുകൾ. ജനവിധി നിതീഷിന് എതിരാണെന്നായിരുന്നു ആർജെഡി യുവനേതാവ് തേജ്വസി യാദവിന്റെ പ്രതികരണം. ചെറിയ ഭൂരിപക്ഷത്തിനു ജെഡിയു ജയിച്ച മണ്ഡലങ്ങളിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഓഫിസ് ഇടപ്പെട്ട് തിരഞ്ഞെടുപ്പ് ഓഫിസർമാരുടെ ഇടപെടലോടെ ക്രമക്കേട് നടന്നുവെന്ന് ആർജെഡി പ്രാദേശിക നേതാക്കൾ ആരോപിച്ചിരുന്നു.

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും. എന്നാല്‍ വകുപ്പ് വിഭജന ചര്‍ച്ചകള്‍ കീറാമുട്ടിയാകുന്നു. മഹാസഖ്യത്തിന് അധികാരം നഷ്ടപ്പെടാന്‍ കാരണം കോണ്‍ഗ്രസിന്‍റെ മോശം പ്രകടനമാണെന്ന് എെഎസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പ്രതികരിച്ചു. ജെഡിയു നേതാക്കളുടെ യോഗം ഇന്ന് വൈകുന്നേരം പട്നയില്‍ ചേരും. ആര്‍ജെഡി തിരഞ്ഞെടുപ്പ് അവലോകനയോഗം റാബ്റി ദേവിയുടെ അധ്യക്ഷതയിലും ചേരും.

ജെഡിയുവിന്‍റെ സീറ്റുകള്‍ കുറഞ്ഞതും ബിജെപി വല്ല്യേട്ടനായതും വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും ഒപ്പമുണ്ടാകേണ്ടതിന്‍റെ അനിവാര്യതയുമാണ് വകുപ്പ് വിഭജനം സങ്കീര്‍ണമാക്കുന്നത്. മുഖ്യമന്ത്രിപദവി ബിജെപി നിതീഷിനു നല്‍കുന്നതിനാല്‍ ജെഡിയുവിന് അവകാശവാദങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതിനു പരിമിതിയുണ്ട്. ഉപമുഖ്യമന്ത്രി സ്ഥാനവും ധനവകുപ്പും സുശീല്‍ മോദി നിലനിര്‍ത്തും. സ്പീക്കര്‍ സ്ഥാനവും ബിജെപി ആവശ്യപ്പെടും.

സഖ്യകക്ഷി നേതാക്കളായ ജിതന്‍ റാം മാഞ്ചിയുമായും മുകേഷ് സാഹ്നിയുമായും ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തി. മന്ത്രിസഭയിലേക്കില്ലെന്നു മാഞ്ചി വ്യക്തമാക്കിയിട്ടുണ്ട്. എന്‍ഡിഎ നേതൃയോഗം ഉടന്‍ ചേരും. അതേസമയം, പാര്‍ട്ടിയുടെ പ്രകടനം ദയനീയമായിരുന്നുവെന്നു സമ്മതിച്ചേ മതിയാകൂവെന്ന് എെഎസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വന്‍ പറഞ്ഞു.

ഇടതുപാര്‍ട്ടികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാനായില്ല. അസദുദ്ദീന്‍ ഒവൈസിയെ വിലകുറച്ച് കണ്ടതടക്കം വീഴ്ചകളുണ്ടായി. ചിരാഗ് പാസ്വാന്‍ എന്‍ഡിഎയെ വഞ്ചിച്ചുവെന്ന് ബിെജപി കുറ്റപ്പെടുത്തി. ബിഹാറിലേത് മോദിയുടെ വിജയമാണെന്ന് ചിരാഗ് ഇന്നലെ പ്രതികരിച്ചിരുന്നു.

English Summary: Nitish Kumar likely to take oath as Bihar Chief Minister after Diwali on November 16

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com