മതനിരപേക്ഷ വോട്ടുകൾ ഉവൈസി ചിതറിച്ചു; കോൺഗ്രസിലെ മുസ്‍ലിം നേതാക്കൾ
Mail This Article
മുംബൈ ∙ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസിക്കെതിരെ വിമർശനവുമായി മഹാരാഷ്ട്ര കോൺഗ്രസ് ഘടകത്തിലെ മുസ്‍ലിം നേതാക്കൾ. ബിഹാർ തിരഞ്ഞെടുപ്പിൽ മതനിരപേക്ഷ വോട്ടുകൾ ചിതറിച്ച് എൻഡിഎയ്ക്ക് വിജയമൊരുക്കിെയന്ന് ആരോപിച്ചാണ് വിമർശനം.
ബിഹാറിൽ 20 സീറ്റിൽ മത്സരിച്ച എഐഎംഐഎം 5 സീറ്റിൽ വിജയിച്ചിരുന്നു. എന്നാൽ, 2015ൽ 24 മുസ്‍ലിം എംഎൽഎമാരുണ്ടായിരുന്നത് ഇപ്പോൾ 18 ആയി ചുരുങ്ങി. ഒട്ടേറെ സീറ്റുകളിൽ ന്യൂനപക്ഷ സ്ഥാനാർഥികളുടെ പരാജയത്തിന് എഐഎംഐഎമ്മിന്റെ സാന്നിധ്യം കാരണമായെന്ന് മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.
ഹൈദരാബാദിൽ പ്രവർത്തനത്തിനു തുടക്കമിട്ടശേഷം അവിടെ പാർട്ടി വിപുലീകരിക്കാനാകാതെ വിവിധ സംസ്ഥാനങ്ങളിൽ മത്സരിച്ച് മതനിരപേക്ഷ വോട്ടുകൾ ഭിന്നിപ്പിക്കുകയാണ് ഉവൈസിയെന്ന് കോൺഗ്രസ് എംഎൽഎ അമീൻ പാട്ടീൽ ആരോപിച്ചു. മഹാരാഷ്ട്രയിലും യുപിയിലും ചെയ്ത കാര്യം തന്നെയാണ് അദ്ദേഹം ബിഹാറിലും ആവർത്തിച്ചിരിക്കുന്നെന്നും അമീൻ പാട്ടീൽ പറഞ്ഞു.
English Summary :Congress leaders in Maharashtra slam Asaduddin Owaisi for cutting Muslim votes of MGB in Bihar