ADVERTISEMENT

തിരുവനന്തപുരം∙ മണ്ഡലകാല–മകരവിളക്ക് വ്രതാനുഷ്ഠാനം വീടുകളില്‍ നടത്തണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായർ. കോവിഡ് കാലമായതിനാല്‍ വ്രാതാനുഷ്ഠാനത്തോടൊപ്പം ആചാരങ്ങള്‍ പാലിച്ച് ക്ഷേത്രദര്‍ശനം നടത്താന്‍ സാഹചര്യമില്ല. വീടുകള്‍ ശുദ്ധവൃത്തിയോടെ സൂക്ഷിച്ച് പ്രാര്‍ഥനാനിരതരാകണമെന്ന് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും അയച്ച കത്തില്‍ അദ്ദേഹം നിര്‍ദേശിച്ചു. ശബരിമല സന്നിധാനത്ത് നെയ്യഭിഷേകം ഉള്‍പ്പെ‌ടെയുള്ള ആചാരാനുഷ്ഠാനങ്ങള്‍ നടത്താന്‍ ഭക്തര്‍ക്ക് അനുവാദം നല്‍കാത്തതിനെതിരെ നേരത്തെ എന്‍എസ്എസ് രംഗത്തുവന്നിരുന്നു.

Content Highlights: G Sukumaran Nair, Sabarimala Mandala Kalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com