ADVERTISEMENT

ന്യൂഡൽഹി∙ സീറ്റുവിഭജനവുമായി ബന്ധപ്പെട്ട് ചർച്ചകൾ നീണ്ടുപോയത് ബിഹാർ തിരഞ്ഞെടുപ്പിൽ സാരമായി ബാധിച്ചുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറിയും തിരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റി അംഗവുമായ താരിഖ് അൻവർ. സീറ്റു വിഭജനം എത്രയും പെട്ടന്ന് പൂർത്തിയാക്കണമെന്ന് ജൂലൈയിൽ തന്നെ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മഹാസഖ്യത്തിലെ മറ്റു കക്ഷികളേക്കാൾ മോശം പ്രകടനമാണ് കോൺഗ്രസ് കാഴ്ചവച്ചത്. 70 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് 19 സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. മഹാസഖ്യത്തെ പരാജയത്തിലേക്ക് നയിച്ചത് കോൺഗ്രസ് ആണെന്ന് ആക്ഷേപമുണ്ട്. നേരിയ മുൻതൂക്കത്തിനാണ് നിതിഷ് കുമാറിന്റെ നേതൃത്വത്തിൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തിയത്.

tariq
താരിഖ് അൻവർ

തിരഞ്ഞെടുപ്പിൽ കേന്ദ്രനേതൃത്വം പൂർണ പിന്തുണ നൽകിയെന്നും താരിഖ് അൻവർ പറഞ്ഞു. 35–40 സീറ്റിൽ സുഗമമായി വിജയിക്കാമായിരുന്നു. പ്രചാരണ പരിപാടികളിൽ പാകപ്പിഴ സംഭവിച്ചു. ഹൈക്കമാൻഡ് വിഷയം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. പരാജയത്തെക്കുറിച്ച് സൂക്ഷമമായി പഠനം നടത്തുന്നുമെന്നും അദ്ദേഹം പറഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സഖ്യസാധ്യതകളെക്കുറിച്ച് മുൻകൂട്ടി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Content highlights: Delay in seat sharing decision hurt Mahagathbandhan in Bihar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com