ADVERTISEMENT

പട്ന∙ ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ തിങ്കളാഴ്ച വൈകിട്ട് സത്യപ്രതിജ്ഞ ചെയ്യും. എന്നാല്‍ ഉപമുഖ്യമന്ത്രിയാരാകുമെന്നതില്‍ സസ്പെന്‍സ് തുടരുകയാണ്. ബിജെപി നേതാവ് തർകിഷോർ പ്രസാദ് ഉപമുഖ്യമന്ത്രിയായേക്കുമെന്നാണ് സൂചന. നിലവിലെ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി കേന്ദ്രമന്ത്രി ആയേക്കുമെന്നും റിപ്പോർട്ട് ഉണ്ട്. എന്നാൽ, യുപി മാതൃകയിൽ രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടാകുമെന്നും സൂചനകളുണ്ട്.

അതേസമയം, നിതീഷ് മുഖ്യമന്ത്രിയാകുന്നത് ജനവിധിക്ക് എതിരാണെന്ന് കോണ്‍ഗ്രസും ആര്‍ജെഡിയും ആരോപിച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിങിന്‍റെ മേല്‍നോട്ടത്തില്‍ പട്നയില്‍ ചേര്‍ന്ന യോഗത്തില്‍ നിതീഷിനെ എന്‍ഡിഎ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. കത്തിഹാര്‍ എംഎല്‍എ തര്‍കിഷോര്‍ പ്രസാദാണ് ബിജെപി നിയമസഭാകക്ഷി നേതാവ്. ബെത്തിയയില്‍ നിന്ന് വിജയിച്ച രേണു ദേവിയെ ഉപനേതാവായും ബിജെപി തിരഞ്ഞെടുത്തു. ഇരുവരും ഉപമുഖ്യമന്ത്രമാരാകുമെന്നാണ് സൂചന.

മുഖ്യമന്ത്രി സ്ഥാനം ബിജെപി ഏറ്റെടുക്കണമെന്ന് നിതീഷ് ആവശ്യപ്പെട്ടതായി ബിജെപി എംഎല്‍എ മണ്ഡു കുമാര്‍ വെളിപ്പെടുത്തി. നിതീഷിന്‍റെ വിശ്വസ്തന്‍ സുശീല്‍ മോദി ഉപമുഖ്യമന്ത്രിയാകാനിടയില്ല. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതലകള്‍ ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കുമെന്ന് സുശീല്‍ മോദി ട്വീറ്റ് ചെയ്തു. പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകനെന്ന പദവി ആര്‍ക്കും നീക്കാന്‍ കഴിയില്ലെന്നും സുശീല്‍ മോദി പ്രതികരിച്ചു. സ്പീക്കര്‍ പദവിയും ബിജെപി ഏറ്റെടുത്തേക്കും. വകുപ്പുകള്‍ ജെഡിയും ബിജെപിയും തുല്യമായി പങ്കിടുമെന്നാണ് സൂചന. വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിക്ക് ബിജെപിയും ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയ്ക്ക് ജെഡിയും വകുപ്പുകള്‍ നല്‍കണം. 

English Summary: Nitish Kumar to Take Oath as Bihar Chief Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com