നിതീഷ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ഒപ്പം ബിജെപി ഉപമുഖ്യമന്ത്രിമാരും മന്ത്രിമാരും
Mail This Article
പട്ന∙ ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടർച്ചയായി നാലാംവട്ടമാണ് ജെഡിയുവിന്റെ നിതീഷ് മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്. നിതീഷിനൊപ്പം 14 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിമാരായി ബിജെപിയുടെ തർകിഷോർ പ്രസാദും രേണു ദേവിയും സത്യപ്രതിജ്ഞ ചെയ്തു.
വിജേന്ദ്ര യാദവ്, വിജയ് ചൗധരി, അശോക് ചൗധരി, മേവാലൽ ചൗധരി, ഷീല മണ്ഡൽ എന്നിവരാണ് ജെഡിയുവിൽനിന്നു സത്യപ്രതിജ്ഞ ചെയ്തത്. ബിജെപിയിൽനിന്ന് ഉപമുഖ്യമന്ത്രിമാരെക്കൂടാതെ മംഗൾ പാണ്ഡെയും രാംപ്രീപ് പസ്വാനുമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഹിന്ദുസ്ഥാനി അവാം മോർച്ചയുടെ (എച്ച്എഎം) സന്തോഷ് മാഞ്ചിയും വികാസ്ശീൽ ഇൻസാൻ പാർട്ടിയുടെ (വിഐപി) മുകേഷ് മല്ലയും സത്യപ്രതിജ്ഞ ചെയ്തു. തിരഞ്ഞെടുപ്പിൽ 243ൽ 125 സീറ്റ് നേടി എൻഡിഎ സഖ്യം വിജയിച്ചിരുന്നു.
English Summary: Nitish Kumar takes oath as the Chief Minister of Bihar