ADVERTISEMENT

പട്ന ∙ ബിഹാറിൽ ശക്തമായ മത്സരം നടത്തിയിട്ടും ഭരണം നേടാൻ സാധിക്കാത്തതിൽ കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും കുറ്റപ്പെടുത്തി ആർജെഡി. കോൺഗ്രസ് അർധമനസ്സോടെയാണു കളത്തിൽ ഇറങ്ങിയതെന്നാണു തേജസ്വി യാദവ് നയിക്കുന്ന ആർജെഡിയുടെ കുറ്റപ്പെടുത്തൽ. ജെഡിയു–ബിജെപി സഖ്യസർക്കാർ അധികാരത്തിലേറുന്നതിനു തൊട്ടുമുൻപാണ് പ്രതിപക്ഷത്ത് വെടിപൊട്ടിയിരിക്കുന്നത്.

‘മഹാസഖ്യത്തിനു പ്രതിബന്ധമാവുകയാണു കോൺഗ്രസ്. അവർ 70 സ്ഥാനാർഥികളെ നിർത്തി. പക്ഷേ 70 പൊതുറാലികൾ പോലും സംഘടിപ്പിച്ചില്ല. രാഹുൽ ഗാന്ധി മൂന്നു ദിവസം മാത്രമാണു പ്രചാരണത്തിനു വന്നത്. പ്രിയങ്ക ഗാന്ധി വന്നതേയില്ല. ബിഹാറിന് അത്ര പരിചയമില്ലാത്തവരാണ് ഇവിടെ എത്തിയത്. ഇതു ശരിയല്ല. ബിഹാറിൽ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും പരമാവധി സീറ്റുകളിൽ മത്സരിക്കുകയെന്നതാണു കോൺഗ്രസ് രീതി. എന്നാൽ പരമാവധി ഇടങ്ങളിൽ ജയിക്കുകയെന്നതു സംഭവിക്കാറില്ല. അവർ ഇതേപ്പറ്റി ചിന്തിക്കണം’– ആർജെഡി നേതാവ് ശിവാനന്ദ് തിവാരി വാർത്താ ഏജൻസി എഎൻഐയോടു പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണം മൂർധന്യത്തിലെത്തി നിൽക്കെ പ്രിയങ്കയുടെ ഷിംലയിലെ വസതിയിലേക്കു വിനോദയാത്ര പോവുകയാണു രാഹുൽ ചെയ്തത്. ഇങ്ങനെയാണോ ഒരു പാർട്ടിയെ കൊണ്ടുനടക്കേണ്ടത്?– ശിവാനന്ദ് ചോദിച്ചു. ആർജെഡി, കോൺഗ്രസ്, ഇടത് പാർട്ടികൾ എന്നിവ ഒരുമിച്ച് മഹാസഖ്യമായാണു ബിഹാറിൽ മത്സരിച്ചത്. കോൺഗ്രസ് മോശം പ്രകടനം കാഴ്ച വച്ചതാണു മുന്നണിയെ ഭരണത്തിൽനിന്ന് അകറ്റിയതെന്നു വിമർശനമുണ്ട്. 70 സീറ്റിൽ‌ മത്സരിച്ച കോൺഗ്രസിന് 19 ഇടത്താണു വിജയിക്കാനായത്. 75 സീറ്റ് നേടി ആർജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഇടത് പാർട്ടികളും പ്രകടനം മെച്ചപ്പെടുത്തിയിരുന്നു.

English Summary: "Rahul Gandhi Was On Picnic During Polls": Tejashwi Yadav's Party Leader

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com