ADVERTISEMENT

കോഴിക്കോട്∙ സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത കാരാട്ട് ഫൈസൽ കൊടുവളളി നഗരസഭയില്‍  എൽഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കില്ല. ഫൈസലിനോട് മത്സരിക്കേണ്ടെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് നിലപാട് മാറ്റം. എന്നാൽ, ഫൈസലിനെ മാറ്റേണ്ടന്ന് ഒരു പക്ഷത്തിന് അഭിപ്രായം ഉണ്ടായിരുന്നു. നിലവിൽ മറ്റൊരു വാർഡിലെ കൗൺസിലറാണ് കാരാട്ട് ഫൈസൽ. 

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള കെ.ടി. റമീസ് നൽകിയ മൊഴിയിലാണ് കാരാട്ട് ഫൈസലിന്റെ ഇടപെടലിനെ കുറിച്ച് സൂചന ലഭിച്ചതും കസ്റ്റംസ് ഫൈസലിന്റെ വീട്ടിൽ റെയ്ഡ് നടത്തിയതും.സ്വർണക്കടത്തിന് പണം നിക്ഷേപിച്ചവരിൽ കാരാട്ട് ഫൈസൽ ഉണ്ടെന്നും ആരോപണം ഉയർന്നിരുന്നു. 

English Summary: Karat Faisal will not contest in Koduvally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com