ADVERTISEMENT

ന്യൂഡൽഹി∙ ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ തുറന്നുകാട്ടണമെന്ന് ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. കാലത്തിനൊത്ത മാറ്റമില്ലാത്തതിനാല്‍ രാജ്യാന്തര സംഘടനകളുടെ വിശ്വാസ്യത ചോദ്യമുനയിലാണ്. യുഎന്‍ രക്ഷാസമിതിയില്‍ മാറ്റം അനിവാര്യമാണ്. െഎഎംഎഫ്, ഡബ്ലിയുടിഒ, ഡബ്ലിയുഎച്ച്ഒ എന്നീ സംഘടനകളുടെ ഘടനയും പരിഷ്ക്കരിക്കണമെന്നും വെര്‍ച്വല്‍ സമ്മേളനത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

ബഹുസ്വരത വെല്ലുവിളികള്‍ നേരിടുകയാണെന്നും കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ബ്രിക്സ് രാജ്യങ്ങള്‍ ഒന്നിച്ചു നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. വാക്സീന്‍ ഉല്‍പാദിപ്പിക്കാനുള്ള ഇന്ത്യയുടെ ശേഷി മഹാമാരിക്കാലത്ത് ലോകരാജ്യങ്ങളെ സഹായിക്കാന്‍ വിനിയോഗിക്കുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 

English Summary: PM Modi raises terrorism at BRICS Summit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com