ADVERTISEMENT

വാഷിങ്ടൻ∙ അടുത്ത ദലൈലാമയെ തിരഞ്ഞെടുക്കുന്നതിന് ചൈനയ്ക്ക് ദൈവശാസ്ത്രപരമായ അടിസ്ഥാനമില്ലെന്ന് യുഎസ് നയതന്ത്രഞ്ജൻ. നൂറുകണക്കിന് വർഷങ്ങളായി ടിബറ്റൻ ബുദ്ധമതക്കാർ അവരു‌ടെ ആത്മീയ നേതാവിനെ വിജയകരമായി തിരഞ്ഞെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ദലൈലാമയെ ചൈന തിരഞ്ഞെടുക്കുന്നതിൽ യുഎസിന്റെ പ്രതിഷേധം ടിബറ്റൻ സമൂഹത്തോട് അറിയിക്കുന്നതിനായി ഇന്ത്യയിലെ ധരംശാലയിലേക്ക് ‍പോയിരുന്നതായി ലാർജ് ഫോർ ഇന്റർനാഷനൽ റിലീജിയസ് ഫ്രീഡം അംബാസഡർ സാമുവേൽ ഡി. ബ്രൗൺബാക്ക് പറഞ്ഞു. ഒക്ടോബറിലാണ് അദ്ദേഹം ഇന്ത്യയിലേക്ക് സന്ദർശനം നടത്തിയത്.

അവർക്ക് ഇത് നടപ്പാക്കാൻ യാതൊരു അവകാശവുമില്ല. ദൈവശാസ്ത്രപരമായ പിന്തുണയില്ല. നൂറുകണക്കിന് വർഷങ്ങളായി ടിബറ്റൻ ബുദ്ധമതക്കാർ അവരുടെ നേതാവിനെ തിരഞ്ഞെടുക്കുന്നതാണ്. ഇപ്പോഴും അതു ചെയ്യാൻ അവർക്കു തന്നെയാണ് അവകാശമെന്നും അദ്ദേഹം പറഞ്ഞു.

മതവിഭാഗങ്ങൾക്ക് അവരുടെ നേതാവിനെ തിരഞ്ഞെടുക്കാൻ അവകാശമുണ്ടെന്നതിനെ യുഎസ് പിന്തുണയ്ക്കുന്നു. അടുത്ത ദലൈലാമയെ തിരഞ്ഞെടുക്കുന്നതിന് കമ്യൂണിസ്റ്റ് പാർട്ടിക്ക് അവകാശമില്ല. അതിനെ ശക്തമായി യുഎസ് എതിർക്കുന്നുവെന്നും സാമുവേൽ ഡി ബ്രൗൺബാക്ക് പറഞ്ഞു.

1959ൽ ടിബറ്റിൽനിന്ന് പലായനം ചെയ്ത നിലവിലെ (അതായത് 14–ാമത്തെ) ദലൈലാമ ഇന്ത്യയിലാണ് താമസിക്കുന്നത്. 1,60,000 ടിബറ്റൻ സ്വദേശികളാണ് നിലവിൽ ഇന്ത്യയില്‍ കഴിയുന്നത്. ഹിമാചലിലെ ധരംശാലയാണ് കേന്ദ്രീകരിച്ചാണ് നിലവിലെ ദലൈലാമയുടെ പ്രവർത്തനം. അദ്ദേഹത്തിന് 85 വയസ്സു പൂർത്തിയായതോടെയാണ് പിൻഗാമിയെ സംബന്ധിച്ചുള്ള ചർച്ചകൾ ആരംഭിച്ചത്.

ദലൈലാമയുടെ ആത്മാവ് മരണശേഷം മറ്റൊരു കുട്ടിയിലൂടെ പുനര്‍ജനിക്കുമെന്നാണു ടിബറ്റന്‍ ബുദ്ധ വിശ്വാസം. 1950ല്‍ ടിബറ്റിന്റെ നിയന്ത്രണമേറ്റെടുത്ത ശേഷം ദലൈലാമയെ ചൈന വിഘടനവാദിയായാണു കാണുന്നത്. 2011–ൽ രാഷ്‌ട്രീയ പ്രവർത്തനങ്ങളിൽനിന്നു വിരമിച്ചെങ്കിലും ടിബറ്റൻ ജനത ഇപ്പോഴും അവരുടെ ഏറ്റവും വലിയ ആഗോള നേതാവായിട്ടാണ് ദലൈലാമയെ കാണുന്നത്. 1995ൽ തന്റെ പിൻഗാമിയായ പഞ്ചൻ ലാമയായി ഒരു കുട്ടിയെ അദ്ദേഹം സ്‌ഥാനാരോഹണം നടത്തി. ചൈന അതു തള്ളുകയും അവരുടെ സ്വന്തം ലാമയെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

English Summary: China Has "No Theological Basis" To Pick Next Dalai Lama: US Envoy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com