ബിജെപി യോഗത്തിൽ ശോഭ സുരേന്ദ്രൻ പങ്കെടുക്കില്ല; ‘അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികം’
Mail This Article
തൃശൂർ∙ കൊച്ചിയില്‍ ചേരുന്ന ബിജെപി സംസ്ഥാന ഭാരവാഹിയോഗത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന ശോഭാ സുരേന്ദ്രന് എത്താതിരുന്നത് വിവാദമാകുന്നു. പാര്‍ട്ടിക്കുള്ളില്‍ അര്‍ഹിക്കുന്ന സ്ഥാനം നല്കാന് നേതൃത്വം തയാറാകുന്നില്ലെന്ന് കാട്ടി ശോഭാ സുരേന്ദ്രന് ദേശീയ നേതൃത്വത്തിനു കത്തയച്ചിരുന്നു. മുതിര്‍ന്ന നേതാവ് ഒ.രാജഗോപാലും എത്തില്ല, ശാരീരികപ്രശ്നമാണ് കാരണം.
അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്നും ശോഭാ സുരേന്ദ്രന്റെ വിഷയം രമ്യമമായി പരിഹരിക്കാന്‍ കഴിയുമെന്നും കേരളത്തിന്റെ ചുമതലയുള്ള പുതിയ പ്രഭാരി സി.പി. രാധാകൃഷ്ണന് മനോരമ ന്യൂസിനോട് പറഞ്ഞു. ശോഭാ സുരേന്ദ്രന്റെ വിഷയം രമ്യമായി പരിഹരിക്കാന്‍ കഴിയും. ശോഭ ചെറുപ്പം മുതല്‍ പാര്‍ട്ടിക്ക് ഒപ്പമുള്ളയാളാണ്. യോഗത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സി.പി.രാധാകൃഷ്ണന് പറഞ്ഞു.
English Summary : Shobha Surendran skips BJP meet at Thrissur