ADVERTISEMENT

ആലപ്പുഴ∙ കൈനകരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ സിപിഎം സ്ഥാനാർഥി കെ.എ.പ്രമോദിനെ എതിരില്ലാതെ തിരഞ്ഞെടുക്കാൻ സാധ്യത. കോൺഗ്രസ് സ്ഥാനാർഥി ഷിബു, കൈനകരി വികസന സമിതി സ്ഥാനാർഥി ബി.കെ.വിനോദ്, എൻഡിഎ സ്ഥാനാർഥി അജേഷ് എന്നിവരുടെ പത്രികകൾ തള്ളിയതാണു കാരണം.

തൊട്ടടുത്ത വാർഡിലെ വോട്ടർമാരായ ഷിബുവും വിനോദും അജേഷും വോട്ടർ പട്ടികയുടെ, ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ പകർപ്പു സഹിതമുള്ള അപേക്ഷ നൽകാത്തതാണു കാരണം. ഇവർ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പാണു നൽകിയത്. നിലവിൽ പ്രമോദിന്റെയും സിപിഎം ഡമ്മി സ്ഥാനാർഥിയുടെയും പത്രികകൾ മാത്രമാണ് അംഗീകരിച്ചത്. ഡമ്മി സ്ഥാനാർഥി പിൻമാറിയാൽ പ്രമോദിന്റെ ജയം ഉറപ്പാകും.

Content Highlights: Kainakary Grama Panchayath, Local Body Election, CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com