കണ്ണൂര്‍ കോര്പറേഷൻ നേടാൻ ഇടത്, വലത് മുന്നണികൾ; കടുപ്പിച്ച് ബിജെപിയും
Mail This Article
കണ്ണൂര്‍ ∙ കോര്‍പറേഷനില്‍ എല്‍ഡിഎഫിനും യുഡിഎഫിനും അഭിമാന പോരാട്ടമാണ്. കോണ്‍ഗ്രസ് വിമതനായിരുന്ന പി.കെ.രാഗേഷിന്റെ പിന്തുണയിലാണ് 2015ല്‍ എല്‍ഡിഎഫ് ഭരണത്തിലെത്തിയത്. ഇത്തവണ ഇരു മുന്നണികളും വിജയം അവകാശപ്പെടുന്നു.
ആദ്യം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതും പ്രചാരണം തുടങ്ങിയതും എല്‍ഡിഎഫാണ്. വനിതകളും യുവാക്കളുമാണ് കൂടുതല്‍. വീടുകളും സ്ഥാപനങ്ങളും കയറി വോട്ടു തേടുകയാണ്. അഭിഭാഷകയും എസ്എന്‍ കോളജ് യൂണിയന് മുന്‍ വൈസ് ചെയര്‍മാനുമായ ചിത്തിര ശശിധരനാണ് താളിക്കാവില്‍ സ്ഥാനാര്‍ഥി. വോട്ടര്‍മാരെ നേരിട്ടു കാണുന്നതിനൊപ്പം സാമൂഹിക മാധ്യമങ്ങളിലൂടെയും പ്രചാരണം കൊഴുപ്പിക്കുകയാണ്.
ഒറ്റക്കെട്ടായിനിന്നു കോര്‍പറേഷനില്‍ വലിയ വിജയം നേടുമെന്നു പ്രഖ്യാപിച്ചാണ് യുഡിഎഫിന്റെ പോരാട്ടം. ചില സീറ്റുകളിലുണ്ടായ തര്‍ക്കങ്ങള്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകാന്‍ കാരണമായി. പുതുമുഖങ്ങളും പരിചയ സമ്പന്നരും മത്സരിക്കുന്നുണ്ട്. ലിഷ ദീപക് ചൊവ്വ ഡിവിഷനില്‍നിന്ന് ജനവിധി തേടുന്നു. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കുകയാണ് ലക്ഷ്യം. അട്ടിമറി വിജയങ്ങളുണ്ടാകുമെന്ന അവകാശവാദവുമായി ബിജെപിയും രംഗത്തുണ്ട്.
Content Highlights: Local Body Election, Kannur Corporation