മെഡിക്കൽ ഫീസ് വർധനയ്ക്ക് എതിരെ സുപ്രീം കോടതിയിൽ സർക്കാരിന്റെ ഹർജി
Mail This Article
ന്യൂഡൽഹി ∙ മെഡിക്കല്‍ ഫീസ് വര്‍ധിപ്പിച്ചതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. മാനേജ്മെന്‍റുകള്‍ ആവശ്യപ്പെടുന്ന ഫീസ് നല്‍കണമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് ഹര്‍ജി. വിദ്യാർഥികളെ സംബന്ധിച്ച് വിധി നിർണായകമാകും. ശനിയാഴ്ചയാണു ഹർജി സമർപ്പിച്ചത്. അടിയന്തരമായി പരിഗണിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.
മാനേജ്മെന്റുകൾ ആവശ്യപ്പെട്ട ഉയർന്ന ഫീസ് വിദ്യാർഥികളെ അറിയിക്കണമെന്ന കോടതി നിർദേശപ്രകാരം പ്രവേശന പരീക്ഷാ കമ്മിഷണർ വിജ്ഞാപനം ഇറക്കിയിരുന്നു.18 കോളജുകളിൽ മാനേജ്മെന്റ് ആവശ്യപ്പെട്ട വാർഷിക ഫീസ് അറിയിച്ചായിരുന്നു വിജ്ഞാപനം.
മറ്റുള്ള കോളജുകൾ ആവശ്യപ്പെടുന്നതു പോലെ 11 മുതൽ 20 ലക്ഷം രൂപ വരെ വാർഷിക ഫീസ് ആവശ്യപ്പെടുന്നില്ലെന്നും ഈ അധ്യയന വർഷം ഫീസായി 7.65 ലക്ഷം മതിയെന്നും 4 ക്രിസ്‌ത്യൻ മാനേജ്‌മെന്റ് കോളജുകൾ അറിയിച്ചിട്ടുണ്ട്. ഫീസ് വർധനയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചിരുന്നു.
English Summary : Kerala government approches Supreme Court over HC verdict in Medical fee hike