‘ബിനീഷിനെതിരെ അന്വേഷണം നടക്കട്ടെ; ‘അമ്മ’ എടുത്തുചാടി തീരുമാനം എടുക്കേണ്ട’
Mail This Article
തിരുവനന്തപുരം ∙ ബെംഗളൂരു ലഹരിമരുന്നു കേസിലെ പണമിടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റു ചെയ്ത ബിനീഷ് കോടിയേരിയുടെ കാര്യത്തിൽ താര സംഘടനയായ അമ്മ എടുത്തുചാടി തീരുമാനം എടുക്കേണ്ട കാര്യമില്ലെന്ന് സുരേഷ് ഗോപി എംപി. തിരുവനന്തപുരം കോർപ്പറേഷനിലെ പൂജപ്പുര വാർഡ് സ്ഥാനാർഥി വി.വി.രാജേഷിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
അന്വേഷണം നടക്കട്ടെ, കുറ്റവാളി ആരെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തും. അതിനുശേഷം എന്തു നടപടി സ്വീകരിക്കണമെന്നു സംഘടന തീരുമാനിക്കും. എടുത്തു ചാടിയെടുത്ത പല തീരുമാനങ്ങളും വിവാദമാവുകയും പിന്നീട് തിരുത്തുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്. അമ്മ രാഷ്ട്രീയ സംഘടനയല്ലെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
English Summary : Suresh Gopi's reaction on AMMA's decision in Bineesh Kodiyeri's case