ADVERTISEMENT

ന്യൂഡ‍ൽഹി∙ ദോക്‌ലായിൽ ഭൂട്ടാൻ – ചൈന അതിർത്തിയിൽ ആയുധ ബങ്കറുകൾ ചൈന സ്ഥാപിച്ചതായി റിപ്പോർട്ട്. ദോക്‌ലായുടെ കിഴക്കൻ അതിർത്തിയോട് ചേർന്ന് സിൻച് ലാ പാസിൽനിന്ന് 2.5 കിലോമീറ്റർ അകലെയാണ് സൈനിക നിലവാരത്തിലുള്ള ആയുധ ബങ്കറുകളെന്നാണ് ഉപഗ്രഹചിത്രങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

2017ൽ ഇന്ത്യ – ചൈന സൈനികർ മുഖാമുഖം നിന്ന സ്ഥലത്തുനിന്ന് വെറും ഏഴു കിലോമീറ്റർ അകലെ മാത്രമാണ് ഈ ബങ്കർ സ്ഥിതി ചെയ്യുന്നത്. ചൈനീസ് സൈന്യത്തിന്റെ തയാറെടുപ്പിനെയാണ് ഇതു കാണിക്കുന്നതെന്ന് സൈനിക നിരീക്ഷകർ വിലയിരുത്തുന്നു. ദോക്‌ലായിൽ ഒരു സംഘർഷം ഉടലെടുക്കുകയാണെങ്കിൽ കൂടുതൽ ശക്തമായി ഇടപെടാൻ ചൈനയ്ക്ക് മേൽക്കൈ നൽകുന്ന ഘടകമാണിതെന്ന് ഫോഴ്സ് അനാലിസസിലെ സൈനിക നിരീക്ഷകനും ഉപഗ്രഹചിത്രം വിശകലനം ചെയ്യുന്നതിൽ മുതിർന്ന വിദഗ്ധനുമായ സിം ടാക് പറയുന്നു.

‘ഇത് ആശങ്കപ്പെടുത്തുന്ന സംഭവവികാസമാണ്. അടുത്തിടെ ഭൂട്ടാന്റെ അതിർത്തി കടന്ന് ചൈന ഒരു ഗ്രാമം തന്നെ പണിതുവെന്ന കണ്ടെത്തൽ പുറത്തുവരുന്ന സ്ഥിതിയിൽ പ്രത്യേകിച്ചും. ദോക്‌ലാ മേഖലയിൽ വീണ്ടും സംഘർഷം ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല’ – അദ്ദേഹം പറഞ്ഞു.

2019 ഡിസംബറിലെ ഉപഗ്രഹ ചിത്രങ്ങളിൽ ഇങ്ങനെയൊരു ബങ്കർ നിർമാണം ആരംഭിച്ചിട്ടില്ല. ഒക്ടോബർ 28ന് ലഭിച്ച ചിത്രത്തിൽ പക്ഷേ, ബങ്കർ നിർമാണം ഏകദേശം പൂർണമായതായി വ്യക്തമാകും. ബങ്കർ ഉള്ള പ്രദേശത്തുനിന്ന് സിൻചെ ലാ പാസിലേക്ക് റോഡും നിർമിച്ചിട്ടുണ്ട്. ഏതു കാലാവസ്ഥയിലും ഈ റോഡ് ഉപയോഗിക്കാം.

English Summary: New Chinese Ammunition Bunkers Seen 7 Km From 2017 Doklam Face-Off Site

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com