‘സ്വപ്ന വിളിച്ചത് മദ്യത്തിനുവേണ്ടി; ബാബു പണം വാങ്ങിയത് ഉമ്മൻ ചാണ്ടിയുടെ പേരിൽ’
Mail This Article
×
തിരുവനന്തപുരം∙ സ്വർണക്കടത്തുകേസിൽ പ്രതിയായ സ്വപ്ന സുരേഷ് തന്നെ ഫോണിൽ വിളിച്ചിട്ടുണ്ടെന്ന് ബാറുടമ ബിജു രമേശ്. സ്വർണക്കടത്തുമായി ബന്ധപ്പെട്ടല്ല വിളിച്ചത്. കോൺസുലേറ്റിൽ ഉള്ളവർക്ക് മദ്യം ആവശ്യപ്പെട്ടാണ്. സ്വപ്ന തന്റെ അകന്ന ബന്ധുവാണെന്നും ബിജു രമേശ് പറഞ്ഞു.
മുൻമന്ത്രി കെ.ബാബു തന്നോട് പണം ചോദിച്ചത് ഉമ്മൻ ചാണ്ടിയുടെ പേരിലാണ്. ഉമ്മൻ ചാണ്ടി പറഞ്ഞുവെന്നാണു പറഞ്ഞത്. വിജിലൻസിന്റെ മൊഴിയെടുപ്പ് വെറും പ്രഹസനമായിരുന്നു. വിജിലൻസ് തന്നോട് ഏറെ ചോദിച്ചത് തമാശ ചോദ്യങ്ങളാണ്, സെക്രട്ടേറിയറ്റിലെ പടികളുടെ എണ്ണവും ഒരു വർഷം മുൻപിട്ട ഷർട്ടിന്റെ നിറവുമാണ് ചോദിച്ചത്. ഒരു വർഷം മുന്നേ ഒരാളിട്ട ഷർട്ടിന്റെ നിറം എങ്ങനെയാണ് ഓർത്തിരിക്കുകയെന്നും ബിജു രമേശ് ചോദിച്ചു.
English Summary: Swapna Suresh called me says Bar Owner Biju Ramesh
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.