ADVERTISEMENT

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ ഏഴു പ്രതികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ നേതാവ് എം.കെ സ്റ്റാലിന്‍ തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വരിലാല്‍ പുരോഹിതിനെ വസതിയില്‍ സന്ദര്‍ശിച്ചു. വിഷയം മനുഷ്യത്വപരമായി പരിഗണിക്കണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദുരൈ മുരുഗന്‍, ട്രഷറര്‍ ടി.ആര്‍ ബാലു എന്നിവരും സ്റ്റാലിനെ അനുഗമിച്ചു. കേസില്‍ ശിക്ഷിക്കപ്പെട്ട 7 പേരെയും വിട്ടയയ്ക്കുന്ന കാര്യം തമിഴ്‌നാട് ഗവര്‍ണര്‍ക്കു തീരുമാനിക്കാമെന്നു സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ഇനിയും തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. 

എ.ജി പേരറിവാളന്‍, നളിനി, ഭര്‍ത്താവ് മുരുഗന്‍, ടി. സുതേന്ദ്രരാജ, ജയകുമാര്‍, റോബര്‍ട്ട് പയസ്, പി. രവിചന്ദ്രന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. 30 വര്‍ഷമായി ഇവര്‍ ജയിലില്‍ കഴിയുകയാണ്. രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവനുഭവിക്കുന്ന പേരറിവാളന്, ചികിത്സയ്ക്കായി 7 ദിവസം കൂടി സുപ്രീം കോടതി പരോള്‍ നീട്ടി നല്‍കിയിരുന്നു. ചികിത്സ തേടുമ്പോള്‍  പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്നു കോടതി തമിഴ്‌നാട് സര്‍ക്കാരിനു നിര്‍ദേശം നല്‍കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com