ADVERTISEMENT

കോഴിക്കോട് ∙ കോര്‍പറേഷനിലെ മേയര്‍ സ്ഥാനാര്‍ഥിക്കെതിരെയുള്ള വിമത സ്ഥാനാര്‍ഥിയെ പിന്തിരിപ്പിക്കാനുള്ള യുഡിഎഫ് നീക്കം പാളി. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ ചേവായൂര്‍ ഡിവിഷനിലാണ് മേയര്‍ സ്ഥാനാര്‍ഥിയും വിമതയും മത്സരിച്ച് വോട്ടു പിടിക്കുന്നത്. അവസാന മണിക്കൂറിലാണ് യുഡിഎഫ് നേതൃത്വം ഡോ. പി.എന്‍.അജിതയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.

ഇതോടെ സ്ഥാനാര്‍ഥിയെ കണ്ടെത്തി തിരഞ്ഞെടുപ്പിന് ഒരുങ്ങിനിന്ന പ്രാദേശിക നേതൃത്വം പിണങ്ങി. മഹിളാ കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് പദവി രാജിവച്ച് വിമത സ്ഥാനാര്‍ഥി പി.ഉഷാദേവി മത്സരത്തിനിറങ്ങി. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ പലതരത്തിലുള്ള സമ്മര്‍ദമുണ്ടായെങ്കിലും പിന്‍വാങ്ങിയില്ല. പാര്‍ട്ടി ചിഹ്നവും സാമൂഹിക മേഖലയിലുള്ള പ്രവര്‍ത്തനവും തിരഞ്ഞെടുപ്പിൽ രക്ഷിക്കുമെന്നാണ് അജിതയുടെ പ്രതീക്ഷ.

Content Highlight: Kozhikode Corporation Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com