ട്യൂഷൻ സെന്ററുകളും തൊഴിൽ പരിശീലന കേന്ദ്രങ്ങളും തുറക്കാം; 100 പേർക്ക് അനുമതി
Mail This Article
തിരുവനന്തപുരം ∙ കോവിഡ് നിയന്ത്രണങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇളവ് നൽകി ഉത്തരവിറങ്ങി. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്കൂളുകൾ ഒഴികെയുള്ള തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങൾ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ട്യൂഷൻ സെന്ററുകൾ, കംപ്യൂട്ടർ സെന്ററുകൾ, നൃത്ത വിദ്യാലയങ്ങൾ എന്നിവയ്ക്കാണു പ്രവർത്തനാനുമതി.
വിദ്യാർഥികളുടെ എണ്ണം ഹാളിന്റെ ശേഷിയുടെ 50 ശതമാനമോ അല്ലെങ്കിൽ 100 വ്യക്തികളായോ പരിമിതപ്പെടുത്തണം. സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല. കല്യാണ വീടുകളിൽ 50 പേർക്കും മരണാനന്തര ചടങ്ങുകളിൽ 20 പേർക്കുമാണ് പ്രവേശനം. പൊതുയോഗങ്ങളിൽ കോവിഡ് പ്രോട്ടോകോൾ നിർബന്ധമായും പാലിക്കണം. അതേസമയം100 വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നത് കോവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
Content highlights: Tution centers to open in Kerala