ADVERTISEMENT

നവംബർ 25– പരസ്പരം ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന രണ്ട് ഇതിഹാസങ്ങളും വിടവാങ്ങിയതും ഒരേ ദിനത്തിൽ തന്നെയായത് കാലത്തിന്റെ യാദൃശ്ചികതയാകാം. അർജന്റീനയുടെ ഇതിഹാസതാരമായ ഡിയേഗോ മാറഡോണയും ക്യൂബൻ വിപ്ലവ നേതാവ് ഫിഡൽ കാസ്ട്രോയും ഇനി നവംബർ 25ന്റെ നഷ്ടങ്ങളാണ്.

‘ഈ പുസ്തകത്തിലൂടെ എനിക്ക് ലോകത്തോട് സംസാരിക്കാനുള്ള വഴിയൊരുക്കിയത് ഫുട്‌ബോളാണ്. പക്ഷേ ഞാന്‍ കടപ്പെട്ടിരിക്കുന്നത് എനിക്കു ജീവിതം തിരികെ നല്‍കിയ ഫിദലിനോടും ക്യൂബന്‍ ജനതയോടുമാണ്.’– 2002ല്‍ ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ തന്റെ ആത്മകഥ പ്രകാശനം ചെയ്ത് മാറഡോണ പറഞ്ഞു. ഇതിലൂടെ വായിച്ചെടുക്കാം ആ ഇതിഹാസങ്ങളുടെ പരസ്പര സ്നേഹം.

വിരമിച്ച ശേഷം ലഹരി മരുന്നിന് അടിമയായ മാറഡോണയുടെ ജീവിതത്തിൽ വീണ്ടും പ്രതീക്ഷ നിറച്ചത് ഫിദല്‍ കാസ്‌ട്രോയായിരുന്നു. ഹൃദ്രോഗബാധിതനായ മാറഡോണയെ കാസ്‌ട്രോ സ്‌നേഹപൂര്‍വ്വം ക്യൂബയിലേക്ക് ക്ഷണിച്ചു. ക്യൂബയിലെ ചികിത്സയിലൂടെ മാറഡോണ പുനർജനിച്ചു. ഒരു സാധാരണ മനുഷ്യന് ഏറ്റവും വലുത് ദൈവമാണെന്ന് പറയാറുണ്ട്. എന്നാല്‍ ഫിദലിനെ ഞാന്‍ കാണുന്നത് ദൈവത്തിനും മുകളിലായാണ്. നന്ദിയോടെ പിന്നീട് മറഡോണ വ്യക്തമാക്കി.

Content Highlights: Diego Maradona, Fidel Castro

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com