ADVERTISEMENT

കോഴിക്കോട്∙ വടകരയിലെ സ്ഥാനാര്‍ഥി പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് ഡിസിസി. പ്രശ്നം പരിഹരിച്ചാല്‍ ഞായറാഴ്ച മുതല്‍ പ്രചാരണത്തിനിറങ്ങുമെന്ന് കെ.മുരളീധരന്‍ എംപി അറിയിച്ചു. താന്‍ സംയമനം പാലിച്ചുതന്നെയാണ് പോവുന്നതെന്നും അതുകൊണ്ടാണ് മറ്റൊന്നും പറയാത്തതെന്നും മുരളീധരന്‍ മനോരമ ന്യൂസിനോടു പറഞ്ഞു. നേതൃത്വത്തെ വിമര്‍ശിക്കുന്ന മുരളീധരന്‍ സംയമനം പാലിക്കണമെന്ന് കഴിഞ്ഞദിവസം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടിരുന്നു.

വടകര ബ്ലോക്ക് പ‍ഞ്ചായത്ത് കല്ലാമല ഡിവിഷനിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രനെ കെ.മുരളീധരൻ രൂക്ഷമായി വിമർശിച്ചിരുന്നു. വിമത സ്ഥാനാര്‍ഥിക്ക് പാര്‍ട്ടി ചിഹ്നം നല്‍കിയതിനാണ് വിമര്‍ശനം. ഇതേത്തുടർന്നാണ് പ്രശ്നം പരിഹരിക്കും വരെ പ്രചാരണത്തിന് ഇറങ്ങില്ലെന്നു മുരളീധരന്‍ വ്യക്തമാക്കിയത്.

Content Highlight: Local Elections Kozhikode, K Muraleedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com