ADVERTISEMENT

ന്യൂഡൽഹി∙ നാവിക സേനയുടെ മിഗ്–29കെ പരിശീലന വിമാനം അറബിക്കടലിനു മുകളിൽ തകർന്നു വീണു. ഒരു പൈലറ്റിനെ രക്ഷപ്പെടുത്തി. മറ്റേയാൾക്കായി തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.

വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടം ഉണ്ടായത്. ഗോവ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നാവികസേനയുടെ ഫ്ലീറ്റിൽ 40ൽ അധികം മിഗ്–29കെ വിമാനങ്ങൾ ഉണ്ട്. ഇവ വിമാനവാഹനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽനിന്നും പ്രവർത്തിക്കുന്നുണ്ട്.

കഴിഞ്ഞ ഒരു വർഷത്തിനിടെ മൂന്നാമത്തെ മിഗ്–29കെ വിമാനാപകടമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ഫെബ്രുവരിയിൽ ഗോവയ്ക്കുമുകളിൽ വച്ച് പക്ഷികൾ വന്നിടിച്ചാണ് മിഗ്–29കെ തകർന്നത്. നവംബറിൽ ഗോവയിലെ ഒരു ഗ്രാമത്തിനുമുകളിൽവച്ചാണ് വിമാനം തകർന്നത്.

English Summary: MiG-29K Trainer Jet Crashes Into Sea, Pilot Saved, Search On For Other

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com