ADVERTISEMENT

ന്യൂഡല്‍ഹി∙ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷന്‍ (ഒഐസി) നൈജറില്‍ നടന്ന യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ജമ്മു കശ്മീരിനെക്കുറിച്ചു പരാമര്‍ശിച്ചതിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. വസ്തുതയ്ക്കു നിരക്കാത്ത അനാവശ്യ പരാമര്‍ശമാണ് ഒഐസി നടത്തിയതെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. കേന്ദ്രഭരണപ്രദേശം രാജ്യത്തിന്റെ അവിഭാജ്യഭാഗമാണെന്നും ഇന്ത്യ വ്യക്തമാക്കി. 

ഭാവിയില്‍ അത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യ ഒഐസിയോട് ആവശ്യപ്പെട്ടു. മതന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്ന തീവ്രസ്വഭാവമുള്ള ഒരു രാജ്യത്തിന് സംഘടനയെ ഉപയോഗിക്കാന്‍ വീണ്ടും വീണ്ടും അവസരം നല്‍കുന്നത് ഖേദകരമാണെന്നു പാക്കിസ്ഥാനെ പരോക്ഷമായി പരാമര്‍ശിച്ച് ഇന്ത്യ പറഞ്ഞു. നവംബര്‍ 27 മുതല്‍ 29 വരെ നടന്ന ഒഐസി രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലാണ് ഇന്ത്യയുടെ ജമ്മു കശ്മീര്‍ നയത്തെക്കുറിച്ചു പരാമര്‍ശം ഉണ്ടായത്. 

തികച്ചും ഇന്ത്യയുടെ ആഭ്യന്തരമായ വിഷയത്തില്‍ ഇടപെടാന്‍ ഒഐസിക്ക് അധികാരമില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറയിച്ചു. മേലില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്നും ഇന്ത്യ വ്യക്തമാക്കി.

English Summary: "Factually Incorrect": India Slams Islamic Nations Group For J&K Remarks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com