ADVERTISEMENT

ജയ്പൂർ ∙ ഹനുമാൻ ബേനിവാലിന്റെ രാഷ്്ട്രീയ ലോക്താന്ത്രിക് പാർട്ടിയെ (ആർഎൽപി) എത്രയും വേഗം എൻഡിഎ മുന്നണിയിൽ നിന്നു പുറത്താക്കണമെന്ന് ബിജെപിയിലെ ഒരു വിഭാഗം നേതാക്കൾ. മുൻമുഖ്യമന്ത്രി വസുന്ധര രാജെയെ പിന്തുണയ്ക്കുന്നവരാണു നഗോർ എംപിയായ ബേനിവാലിനെതിരെ പാർട്ടി പ്രസിഡന്റ് ജെ.പി.നഡ്ഢയ്ക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കത്തെഴുതിയിരിക്കുന്നത്. 

കർഷകരെ കേൾക്കാൻ തയാറാകണമെന്നും കാർഷിക ബില്ലുകൾ പിൻവലിക്കാൻ തയാറായില്ലെങ്കിൽ എൻഡിഎയ്ക്കുള്ള പിന്തുണ പിൻവലിക്കുമെന്നും ബേനിവാൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കർഷകരായ ജാട്ടുകളുടെ പിന്തുണയുള്ള ബേനിവാൽ വസുന്ധര രാജെയുമായുള്ള അഭിപ്രായഭിന്നതകളെ തുടർന്നാണു ബിജെപി വിട്ടതും സ്വന്തം പാർട്ടി രൂപീകരിച്ചതും.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ വസുന്ധരയുടെ ശക്തമായ എതിർപ്പ് അവഗണിച്ചാണു പാർട്ടി കേന്ദ്ര നേതൃത്വം ബേനിവാലുമായി സംഖ്യത്തിലായത്. ബേനിവാലിനെ എൻഡിഎയിൽ ആവശ്യമില്ലെന്നും അദ്ദേഹത്തിന് ഏതു സമയവും വിട്ടു പോകാവുന്നതേയുള്ളു എന്നും കേന്ദ്ര നേതൃത്വത്തിനു കത്തെഴുതിയ വസുന്ധരപക്ഷ നേതാക്കളായ പ്രതാപ് സിങ് സിങ്‍വി, ഭവാനി സിങ് രജാവത്, പ്രഹ്ലാദ് ഗുൻജാല്‍ എന്നിവർ പറഞ്ഞു.      

English Summary :Fissures between BJP and RLD deepen as Vasundhara Raje loyalists challenge Beniwal to quit NDA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com