ADVERTISEMENT

തിരുവനന്തപുരം ∙ വന്യജീവി സങ്കേതങ്ങള്‍, ദേശീയോദ്യാനങ്ങള്‍ എന്നിവയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതിലോല മേഖലയാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് കെസിബിസി. ജനവാസ കേന്ദ്രങ്ങളും കൃഷിഭൂമിയും ഒഴിവാക്കി പരിസ്ഥിതിലോല മേഖല നിശ്ചയിക്കണം.

ബഫര്‍സോണുകള്‍ ഇപ്പോഴത്തെ വനാതിര്‍ത്തിക്കുള്ളിലാക്കി നിശ്ചയിക്കണമെന്നും കെസിബിസിയുടെ ശൈത്യകാല സമ്മേളനം ആവശ്യപ്പെട്ടു. പരിസ്ഥിതിലോല മേഖല നിശ്ചയിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് അഭിപ്രായം തേടിയിരിക്കുകയാണ്. ഈ പശ്ചത്തലത്തില്‍ കര്‍ഷക സംഘടനകള്‍ക്കും ബാധിക്കപ്പെടുന്ന പ്രദേശവാസികള്‍ക്കും പറയാനുള്ളത് സര്‍ക്കാര്‍ കേള്‍ക്കണമെന്നും കെസിബിസി സമ്മേളനം ആവശ്യപ്പെട്ടു.

English Summary: Ecological sensitive zone: KCBC wants reconsider the decision

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com