ADVERTISEMENT

മുംബൈ ∙ ബോളിവുഡ് ലഹരിക്കേസിൽ അറസ്റ്റിലായ ഹാസ്യതാരം ഭാരതി സിങ്ങിനെയും ഭർത്താവിനെയും ഹാജരാക്കിയപ്പോൾ കോടതിയിൽ എത്താത്തതിന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയിലെ (എൻസിബി) 2 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. നടി ദീപിക പദുക്കോണിന്റെ മുൻ മാനേജർ കരിഷ്മ പ്രകാശിന്റെ കേസിലും അന്വേഷണ സംഘത്തിലെ ഇവർ അയഞ്ഞ നിലപാടു സ്വീകരിച്ചതായും ആരോപണമുണ്ട്.

ഭാരതി സിങ്ങിനും ഭർത്താവ് ഹർഷ് ലിംബാച്ചിയയ്ക്കും ജാമ്യം ലഭിക്കാനും കരിഷ്മ പ്രകാശിന് അറസ്റ്റിൽ നിന്നു സംരക്ഷണം ലഭിക്കാനും കാരണം ഈ ഉദ്യോഗസ്ഥരുടെ പിടിപ്പുകേടാണെന്നാണ് എൻസിബി ഉന്നത ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. തുടർന്നാണ് സസ്പെൻഷൻ. ഇരുവരുടെയും സമീപനങ്ങളിൽ ദുരൂഹതയുണ്ടെന്നും എൻസിബി മുംബൈ സോൺ മേധാവി ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടതായും അധികൃതർ പറഞ്ഞു. 

ഭാരതി സിങ് കേസിലും കരിഷ്മ പ്രകാശ് കേസിലും പബ്ലിക് പ്രോസിക്യൂട്ടറുടെ നിലപാടിലും ദുരൂഹതയുണ്ടെന്നാണ് എൻസിബി അധികൃതരുടെ സംശയം. ഫ്ലാറ്റിൽ നിന്ന് 86.5 ഗ്രാം കഞ്ചാവ് കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞ മാസം 21നാണ് ഭാരതി സിങ്ങിനെ അറസ്റ്റ് ചെയ്തത്. പിറ്റേന്ന് അവരുടെ ഭർത്താവിന്റെ അറസ്റ്റും രേഖപ്പെടുത്തി. ഒക്ടോബർ 27ന് കരിഷ്മ പ്രകാശിന്റെ ഫ്ലാറ്റിൽ റെയ്ഡ് നടത്തിയ എൻസിബി 1.8 ഗ്രാം ലഹരിമരുന്നു കണ്ടെത്തിയിരുന്നു. തുടർന്ന് പലവട്ടം ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും അറസ്റ്റിൽ നിന്നു കോടതി സംരക്ഷണം ലഭിച്ച ശേഷമാണ് അവർ എൻസിബി ഓഫിസിലെത്തിയത്.

English Summary :2 Anti-Drugs Agency Officers Suspended For "Helping" Comic, Spouse Get Bail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com