കൊണ്ടോട്ടിയിൽ കോൺഗ്രസിന് വിമതശല്യം; പാർട്ടി ഓഫിസും പിടിച്ചെടുത്തു
Mail This Article
മലപ്പുറം ∙ കൊണ്ടോട്ടി നഗരസഭയിലെ കാരിമുക്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് വിമതനും തമ്മിലാണ് പ്രധാന പോരാട്ടം. പ്രാദേശിക കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസടക്കമുള്ള സംവിധാനങ്ങളെല്ലാം വിമത ചേരിയുടെ കൈപ്പിടിയിലാണ്.
വോട്ടര്‍മാരുടെ എണ്ണത്തില്‍ കോണ്‍ഗ്രസിന് വലിയ മുന്‍തൂക്കമുളള നഗരസഭയിലെ 16–ാം വാര്‍ഡ് കാരിമുക്കിലെ കോണ്‍ഗ്രസിന്റെ ഒാഫിസ് കേന്ദ്രീകരിച്ചാണിപ്പോള്‍ വിമത സ്ഥാനാര്‍ഥി പി.കെ.രാജന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി രാജനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചെങ്കിലും മണ്ഡലം കമ്മിറ്റി മറ്റൊരു സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെയാണ് പി.കെ.രാജന് വിമത വേഷത്തിലേക്കു മാറുന്നത്.
ഡിസിസിയെ കൂടി വെല്ലുവിളിച്ചാണ് ഫാന്‍ ചിഹ്നത്തിലുളള വിമതന്റെ പ്രചാരണം. ഡിസിസിയുടെ നിര്‍ദേശപ്രകാരം കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്ന സതീഷ് തേരിയാണ് ഒൗദ്യോഗിക സ്ഥാനാര്‍ഥി. ഒൗദ്യോഗിക സ്ഥാനാര്‍ഥിക്ക് മുസ്ലിം ലീഗിന്റെ പിന്തുണയും ഉറപ്പാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിലെ ഒൗദ്യോഗിക–വിമത സ്ഥാനാര്‍ഥികള്‍ തമ്മിലുളള പോരാട്ടത്തിനിടെ മെച്ചമുണ്ടാക്കാനുളള പരിശ്രമത്തിലാണ് വാര്‍ഡിലെ സിപിഎം സ്ഥാനാര്‍ഥി പി.സുര്‍ജിത്ത്.
Content Highlight: Local Elections Malappuram Kondotty