ADVERTISEMENT

കൊച്ചി∙ സഭാ തര്‍ക്കത്തിൽ സമരം കടുപ്പിച്ച് യാക്കോബായ സഭ. കോടതി വിധിപ്രകാരം സർക്കാരേറ്റെടുത്ത് ഓർത്തഡോക്സ് സഭയ്ക്ക് കൈമാറിയ 52 പള്ളികൾക്ക് മുന്നിൽ അനിശ്ചിതകാല സമരം തുടങ്ങി. വിശ്വാസികൾ പള്ളികളിൽ പ്രവേശിക്കുന്നത് തടയില്ലെന്ന് ഓർത്തഡോക്സ് സഭ ആവർത്തിച്ചു. സർക്കാരിന്റെ മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് പ്രത്യക്ഷ സമരവുമായി യാക്കോബായ സഭ രംഗത്തെത്തിയത്.

സുപ്രീം കോടതി വിധി മറികടക്കാൻ സർക്കാർ നിയമനിർമാണം കൊണ്ടുവരണമെന്നാണാവശ്യം. കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിൽ യാക്കോബായ സഭയുടെ പക്കൽനിന്നു സർക്കാർ ഏറ്റെടുത്തു ഓർത്തഡോക്സ് സഭയ്ക്ക് കൈമാറിയ 52 പള്ളികളിലും അനിശ്ചിതകാല സമരം തുടങ്ങി. അടുത്ത ഞായറാഴ്ച ആരാധനയ്ക്കായി പള്ളികളിൽ പ്രവേശിക്കും.

സുപ്രീം കോടതി വിധി എല്ലാവർക്കും ബാധകമാണെന്നും എന്നാൽ വിശ്വാസികൾ പള്ളികളിൽ പ്രവേശിക്കുന്നത് തടയില്ലെന്നും ഓർത്തഡോക്സ് സഭ വ്യക്തമാക്കി. ഈ മാസം 15 മുതൽ സംസ്ഥാനത്തുടനീളം യാക്കോബായ സഭ അവകാശ സംരക്ഷണയാത്ര യാത്ര നടത്തും.

English Summary: Church row: Jacobite church begins strike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com